പ്രതിഷേധ ദിനാചരണം

മലപ്പുറം: കാലാവധി തീർന്ന സേവന, വേതന കരാർ പുതുക്കുന്നതിന് ഉഭയകക്ഷി ചർച്ച പുനരാരംഭിക്കണമെന്നും കോർപറേറ്റുകളുടെ കിട്ടാക്കടത്തിലേക്ക് വകമാറ്റിയതി​െൻറ ഭാരം ജീവനക്കാരുടെ തലയിൽ വെച്ചുകെട്ടരുതെന്നും ആവശ്യപ്പെട്ട് മേയ് 30, 31 തീയതികളിൽ നടക്കുന്ന സൂചന പണിമുടക്കി​െൻറ ഭാഗമായി ബാങ്ക് ജീവനക്കാർ പ്രതിഷേധ ദിനം ആചരിച്ചു. ബാങ്ക് യൂനിയൻ ഐക്യവേദിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് പ്രകടനം നടത്തി. ബി.കെ. പ്രദീപ്, എ. അഹമ്മദ്, എം.ബി. ബിജോയ്, സി.ജി. ഷിജു, രമേഷ്, ജി. കണ്ണൻ, പ്രകാശൻ, ജയരാജൻ, ഒ. പ്രജിത് കുമാർ, എസ്.കെ. സുധീർ, ഗോപിഷ്, സോമൻ, എം.എ. വേണുഗോപാൽ, അർജുൻ കുമാർ, വി. തങ്കമണി, എസ്.ആർ. ബീല എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.