ജനകീയ കുടിവെള്ള പദ്ധതി സമർപ്പണം

മഞ്ചേരി: നഗരസഭയിൽ താമരശ്ശേരി പുള്ളക്കാട്ടുകുന്നിൽ പൂർത്തിയാക്കിയ ജനകീയ ശുദ്ധജല വിതരണ പദ്ധതി വെള്ളിയാഴ്ച വൈകീട്ട് നാലിന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. അധ്യാപക ഒഴിവ് മഞ്ചേരി: കിടങ്ങഴി ജി.എം.എൽ.പി സ്കൂളിൽ എൽ.പി.എസ്.എ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിന് 25ന് രാവിലെ പത്തിനും പ്രീപ്രൈമറി വിഭാഗത്തിലേക്ക് 26ന് രാവിലെ പത്തിനും അഭിമുഖം നടത്തും. നെല്ലിക്കുത്ത്: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എൽ.പി.എസ്.എ, യു.പി.എസ്.എ, എച്ച്.എസ്.എ (കണക്ക്, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, സോഷ്യൽ സയൻസ്, ഇംഗ്ലീഷ്) അധ്യാപക ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിന് അഭിമുഖം 28ന് രാവിലെ പത്തിന് സ്കൂളിൽ നടക്കും. പുല്ലൂർ: ജി.എം.എൽ.പി സ്കൂളിൽ എൽ.പി.എസ്.എ ഒഴിവിേലക്ക് അഭിമുഖം 26ന് രാവിലെ 11ന് നടക്കും. പുല്ലൂർ: ജി.യു.പി സ്കൂളിൽ എൽ.പി.എസ്.എ, യു.പി.എസ്.എ ഒഴിവിലേക്ക് അഭിമുഖം 29ന് രാവിലെ പത്തിന് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.