ഗതാഗതക്കുരുക്ക്: അനധികൃത കച്ചവടം ഒഴിപ്പിക്കും

*ചരക്കിറക്കുസമയം ക്രമീകരിച്ചു *പൊതുനിരത്തിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യരുത് വേങ്ങര: ടൗണിലെ അനിയന്ത്രിതമായ ഗതാഗതക്കുരുക്ക് അഴിക്കാൻ ഗ്രാമപഞ്ചായത്തും പൊലീസും ഇടപെടുന്നു. ഗാന്ധിദാസ് പടി മുതൽ താഴെ അങ്ങാടി വരെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കും. റോഡരികിലെ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ്ങും നിരോധിച്ചു. ടൗണിലെ വ്യത്യസ്ത ഭാഗങ്ങളിൽ സജ്ജീകരിച്ച പേ പാർക്കിങ് സൗകര്യങ്ങൾ വാഹന ഉടമകൾ ഉപയോഗപ്പെടുത്തണം. ചരക്കിറക്കു വാഹനങ്ങൾക്ക് സമയക്രമം നിശ്ചയിച്ചു. രാവിലെ എട്ടുമുതൽ 11 വരെയും വൈകീട്ട് മൂന്നുമുതൽ ഏഴു വരെയുമാണിത്. ബസുകൾ ഉൾപ്പെടെയുള്ള ടാക്സി വാഹനങ്ങൾ അതത് സ്റ്റോപ്പുകളിൽ മാത്രം നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം. ശനിയാഴ്ച മുതൽ ഗതാഗത നിയന്ത്രണം നിലവിൽ വരുമെന്നും പൊതുജനങ്ങൾ, ഡ്രൈവർമാർ, വാഹനമുടമകൾ എന്നിവർ സഹകരിക്കണമെന്നും എസ്.ഐ സംഗീത് പുനത്തിൽ, പഞ്ചായത്ത് പ്രസിഡൻറ് വി.കെ. കുഞ്ഞാലൻ കുട്ടി എന്നിവർ അറിയിച്ചു. 'ഗതാഗത നിയന്ത്രണം കടലാസിൽ മാത്രം' വേങ്ങര: ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് നിർദേശങ്ങളും തീരുമാനങ്ങളും മാത്രം മതിയാവില്ലെന്നും നടപ്പാക്കുന്നതിന് ഇച്ഛാശക്തിയോടെ നടപടി ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഗതാഗതപ്രശ്ന പരിഹാരത്തിന് എല്ലാ വർഷവും പഞ്ചായത്ത് അധികൃതരും പൊലീസും ചേർന്ന് തീരുമാനങ്ങൾ എടുക്കും. എന്നാൽ റോഡരികിൽ നിർത്തിയിടുന്ന സ്വകാര്യ വാഹനങ്ങൾ നിയന്ത്രിക്കാൻ പോലും കഴിയാറില്ല. ആവശ്യത്തിന് പൊലീസുകാരെ ടൗണിൽ വിന്യസിച്ചെങ്കിൽ മാത്രമേ നടപടി സ്വീകരിക്കാൻ കഴിയൂ. നിലവിലുള്ള രണ്ടു ഹോം ഗാർഡുകളാണ് ഗതാഗതം നിയന്ത്രിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.