തോട് റോഡാക്കിയ സംഭവം: നടപടി ഉടനെന്ന് സെക്രട്ടറി *സ്ഥലം ഇന്ന് സന്ദർശിക്കും

കോട്ടക്കൽ: കാക്കാതോട് ൈകയേറിയ സംഭവത്തിൽ ഉടൻ നടപടിയെന്ന് നഗരസഭ സെക്രട്ടറി എ. നൗഷാദ്. എൻജിനീയറിങ് വിഭാഗം നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ൈകയേറിയ 138 മീറ്റർ നീളം പൂർവസ്ഥിതിയിലാക്കുമെന്നും വെള്ളിയാഴ്ച സ്ഥലം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്ത് നിർമിച്ച കനാൽ നികത്തിയാണ് സ്വകാര്യ വ്യക്തികൾ സ്ഥലം ൈകയേറിയത്. ബുധനാഴ്ച 'മാധ്യമം' വാർത്ത നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ചെയർമാൻ കെ.കെ. നാസറി​െൻറ നിർദേശ പ്രകാരം എൻജിനിയറിങ് വിഭാഗം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.