ചേലേമ്പ്ര: പൂള്ളിപറമ്പിലെ കിണറ്റിൽ കണ്ടെത്തിയത് ജപ്പാൻ ജ്വരം പരത്തുന്ന ക്യൂലക്സ് ട്രൈറ്റിനനോ റിങ്കസ് വിഭാഗത്തിൽ പെട്ട കൊതുക്. കഴിഞ്ഞ ദിവസമാണ് ചേലേമ്പ്രയിലെ ഒരു വീട്ടിൽ കൊതുക് കൂത്താടികളെ കണ്ടെത്തിയത്. കോഴിക്കോട് സോണൽ എൻറമോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ലാർവ പഠനത്തിലാണ് ഇവ ജപ്പാൻ ജ്വരം നടത്തുന്ന കൊതുകുകളാണെന്ന് എൻറമോളജിസ്റ്റ് അഞ്ജു വിശ്വൻ സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് കിണറുകൾ ക്ലോറിനേറ്റ് ചെയ്ത് ഗപ്പി മത്സ്യം നിക്ഷേപിക്കുകയും കൊതുക് വല കൊണ്ട് കിണർ മൂടാനും ഇവർ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.