പൂക്കോട്ടുംപാടം: സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൂക്കോട്ടുംപാടം വീട്ടിക്കുന്നില്‍ കരനെല്‍ കൃഷി തുടങ്ങി. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത ഉദ്ഘാടനം ചെയ്തു. സി.പി.ഐ ഏരിയ സെക്രട്ടറി ആര്‍. പാര്‍ഥസാരഥി അധ്യക്ഷത വഹിച്ചു. പൂക്കോട്ടുംപാടം എസ്.ഐ അമൃത് രംഗന്‍ മുഖ്യാതിഥിയായിരുന്നു. അമരമ്പലം കൃഷി ഓഫിസര്‍ ലിജു എബ്രഹാം പദ്ധതി വിശദീകരിച്ചു. ഹൈസ്കൂളിന് സമീപമുള്ള കെ.വി. ശങ്കര്ദാസിെൻറ രണ്ടേക്കർ ഭൂമിയിലാണ് കൃഷി ആരംഭിച്ചത്. കര്‍ഷകനായ കൂരിയാടന്‍ കമ്മുവിനാണ് കൃഷിയുടെ നടത്തിപ്പ് ചുമതല. ഹെക്ടറിന് 10,000 രൂപയും വിത്തിനത്തില്‍ 3,600 രൂപയും സബ്സിഡിയായി കൃഷി വകുപ്പ് നല്‍കും. 120 ദിവസം മൂപ്പുള്ള ജ്യോതി ഇനത്തില്‍പ്പെട്ട വിത്താണ് പാകിയിരിക്കുന്നത്. ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ ശോഭന, അജിഷ, സി.പി.ഐ ലോക്കല്‍ സെക്രട്ടറി കുന്നുമ്മല്‍ ഹരിദാസന്‍, കരുമത്തില്‍ രാജമോഹന്‍, ആര്‍. ശ്രീരംഗനാഥന്‍, പി.ടി. ഉമ്മര്‍, കെ.വി. ശങ്കര്‍ദാസ്, ടി.കെ. സോമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.