വൃക്കകൾ തകരാറിലായ യുവതി സുമനസ്സുകളെ കാത്തിരിക്കുന്നു

പൂക്കോട്ടുംപാടം: വൃക്കകൾ തകരാറിലായ യുവതി സുമനസ്സുകളുടെ കാരുണ്യം കാത്തിരിക്കുന്നു. പെരുംചൂരില്‍ അച്ചാര്‍ കമ്പനിയിലെ ബാവക്കുത്ത് സുഹ്റാബിയാണ്‌ (37) ഇരു വൃക്കകളും പ്രവര്‍ത്തനരഹിതമായി ഡയാലിസിസുമായി കഴിയുന്നത്‌. നിർധന കുടുംബാംഗമായ സുഹ്റാബി സഹോദര‍​െൻറ പരിചരണത്തിലാണിപ്പോള്‍ കഴിയുന്നത്. ഭര്‍ത്താവ്‌ ഉപേക്ഷിച്ച സുഹറക്ക് മക്കളോ സ്വന്തമായി വീടോ ഇല്ല. നാട്ടുകാരുടെ സഹായത്തിലാണ് ഡയാലിസിസ് ചെയ്യുന്നതും മരുന്നുകൾ വാങ്ങുന്നതും. നിലമ്പൂര്‍ ജില്ല ആശുപത്രിയിൽ ചെന്ന് ഒരോ ദിവസം ഇടവിട്ട്‌ ഡയാലിസിസ് നടത്തണം. വൃക്കകള്‍ മാറ്റിവെക്കാന്‍ ഭീമമായ ഒരു തുക ആവശ്യമായതിനാൽ സുമനസ്സുകളുടെ സഹായം തേടുകയാണ് നിരാലംബയായ സുഹറ. സുഹറയെ സഹായിക്കാന്‍ അമരമ്പലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് സി. സുജാത ചെയര്‍മാനും വാര്‍ഡ്‌ അംഗം മുനീഷ കടവത്ത് കണ്‍വീനറും അബ്ദുല്‍ ഹമീദ് ട്രഷററുമായി 15 അംഗ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. വാർത്തസമ്മേളനത്തില്‍ കെ. സുജാത, നൊട്ടത്ത് മുഹമ്മദ്‌, മുനീഷ കടവത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. പൂക്കോട്ടുംപാടം ഫെഡറല്‍ ബാങ്ക് ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 170101000632131. ഐ.എഫ്.എസ് കോഡ്: FBRL0001701. ഫോൺ: 9446692549 (കൺ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.