പൂക്കോട്ടുംപാടം: വനിതകള്‍ക്ക് സ്വയം തൊഴിൽ കണ്ടെത്താൻ വേണ്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിങ് അമരമ്പലം യൂനിറ്റ് കമ്മിറ്റി നടപ്പിലാക്കുന്ന മുട്ടഗ്രാമം പദ്ധതിയുടെ ഒന്നാം ഘട്ട വായ്പ വിതരണവും ബോധവത്കരണ ക്യാമ്പും ശനിയാഴ്ച രാവിലെ പത്തിന് വ്യാപാര ഭവനില്‍ നടക്കും. എടക്കര അഗ്രോ പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ചെറുകിട വ്യാപാര വ്യവസായ മേഖലയിലേക്ക് വനിത സംരംഭകരെ എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സാമ്പത്തിക സഹായം വായ്പയായി അമരമ്പലം ട്രേഡേഴ്സ് സഹകരണ സംഘത്തിൽ നിന്നാണ് ലഭ്യമാക്കുന്നത്. ഫോണ്‍: 04931 260660, 9847665490.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.