നിലമ്പൂർ: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നിലമ്പൂർ ജില്ല ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ രണ്ടാഴ്ചത്തേക്ക് അടച്ചിടും. ഞായറാഴ്ച മുതൽ 12 ദിവസത്തേക്കാണ് അടച്ചിടുക. ഈ ദിവസങ്ങളിൽ ജില്ല ആശുപത്രിയിൽ ഓപ്പറേഷൻ നടക്കില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പ്രസവസംബന്ധമായതുൾെപ്പടെ ദിവസേന എട്ടു മുതൽ പത്തോളം ഓപ്പറേഷൻ നടക്കാറുണ്ട്. പകരം സംവിധാനമില്ലാതെ തിയറ്റർ അടച്ചിടുന്നത് ഗർഭിണികൾ ഉൾെപ്പടെയുള്ളവരെ പ്രയാസത്തിലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.