നിലമ്പൂർ: 25 ലക്ഷത്തിലധികം രൂപ വിനിയോഗിച്ച് സ്ഥാപിച്ച തെരുവ് വിളക്കുകൾ മാസങ്ങൾക്ക് ശേഷം തന്നെ കണ്ണടച്ചതുമായി ബന്ധപ്പെട്ട് കരാറുകാരനെതിരെ അന്വേഷണം നടത്താൻ ബോർഡ് യോഗത്തിൽ ഐക‍്യ കണ്ഠേന തീരുമാനം. ഗുണനിലവാരമില്ലാത്ത തെരുവ് വിളക്കുകളാണ് സ്ഥാപിച്ചതെന്ന കാര‍്യത്തിലും കൗൺസിലർമാർക്കിടയിൽ ഒരേ അഭിപ്രായമുണ്ടായി. തെരുവ് വിളക്കുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട സമഗ്ര അന്വേഷണം വേണമെന്നും കൗൺസിലർമാരായ മുസ്തഫ കളത്തുംപടിക്കൽ, പി.എം. ബഷീർ എന്നിവർ ആവശ‍്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് പരാതിയും നൽകിയിരുന്നു. 1282 സിംഗിൾ ട്യൂബുകളും 275 ഡബിൾ ട്യൂബുകളുമാണ് സ്ഥാപിച്ചിരുന്നത്. ഇതിൽ മിക്കതും കണ്ണടച്ചു. ഗുണമേന്മയില്ലായ്മയാണ് കാരണമെന്നായിരുന്നു വിലയിരുത്തൽ. കഴിഞ്ഞ വർഷം സ്ഥാപിച്ച തെരുവ് വിളക്കുകളിൽ ടൗൺ ഉൾെപ്പടെയുള്ള ഭാഗങ്ങളിലെ ചില ലൈറ്റുകൾ പ്രകാശിക്കുന്നില്ല. സെൻഷർ വെച്ച് ഗുണമേന്മ വർധിപ്പിച്ചിട്ടുണ്ടെന്നാണ് കരാറുകാരൻ ഇതുമായി ബന്ധപ്പെട്ട് നൽകിയ വിശദീകരണമെന്നും ഇതിനായി ഏഴര ലക്ഷം രൂപ ചെലവഴിച്ചെന്ന് കരാറുകാരൻ പറഞ്ഞതായും ചെയർപേഴ്സൺ യോഗത്തെ അറിയിച്ചു. ഇതാവും ഗുണമേന്മ കുറവുള്ള ലൈറ്റുകൾ സ്ഥാപിക്കാൻ കാരണമെന്നും ചെയർപേഴ്സൻ അഭിപ്രായപ്പെട്ടു. എന്നാൽ സെൻഷർ വെക്കാൻ കരാറുകാരനോട് ആവശ‍്യപ്പെട്ടിരുന്നില്ല. അന്വേഷണത്തിെൻറ ഭാഗമായി ഈ മാസം 30ന് ഹാജരാകാൻ കരാറുകാരന് സെക്രട്ടറി നോട്ടീസ് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.