മാനവേദൻ മികവി‍െൻറ കേന്ദ്രം: നഗരസഭയുടെ നിസ്സഹകരണം ഒഴിവായി; കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ തീരുമാനം

നിലമ്പൂർ: ഗവ. മാനവേദൻ സ്കൂൾ മികവി‍​െൻറ കേന്ദ്രമാക്കി ഉയർത്തുന്നതി‍​െൻറ ഭാഗമായി ഒന്നാംഘട്ട പ്രവൃത്തി തുടങ്ങാൻ നിലവിലെ ജീർണിച്ച കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനമായി. ഇതിനായി മുനിസിപ്പൽ എൻജിനീയറിങ് സെക്രട്ടറിയെ ബോർഡ് യോഗം ചുമതലപ്പെടുത്തി. വ‍്യാഴാഴ്ച ചേർന്ന ബോർഡ് യോഗത്തിൽ മൂന്നാമത്തെ അജണ്ടയായാണ് വിഷയം ചർച്ച ചെയ്തത്. തങ്ങളോട് കൂടിയാലോചന നടത്തുന്നില്ലെന്നാരോപിച്ച് നഗരസഭ വിഷയത്തിൽ നിസ്സഹകരണത്തിലായിരുന്നു. വ‍്യാഴാഴ്ച ചേർന്ന ബോർഡ് യോഗത്തിലും നഗരസഭാധ്യക്ഷ ഈ ആരോപണം ആവർത്തിച്ചു. എന്നാൽ, ആരോപണത്തോട് വൈസ് ചെയർമാൻ വിയോജിച്ചു. നിയമസഹായങ്ങൾ നൽകാമെന്ന് പറയുകയും ഇതുമായി ബന്ധപ്പെട്ടുള്ള ഓഡിറ്റിങ്ങിൽ തങ്ങൾക്കിതിൽ പങ്കില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുന്നത് ശരിയല്ലെന്ന് അദ്ദേഹം ആരോപിച്ചു. നഗരസഭയുടെ നിസ്സഹകരണം മൂലം പ്രവൃത്തി വൈകുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു. പൊതുവായി കെണ്ടത്തേണ്ട 2.27 കോടി സമാഹരിക്കാൻ നഗരസഭ മുൻകൈയെടുക്കണമെന്ന് കൗൺസിലർമാരായ പി.എം. ബഷീറും മുസ് തഫ കളത്തുംപടിക്കലും പറഞ്ഞു. പുതിയ കെട്ടിടം നിർമിക്കുമ്പോൾ 27 തണൽ മരങ്ങൾ മുറിച്ചുമാറ്റേണ്ടതുണ്ട്. ഇതിന് ഒരു മാസം മുമ്പുതന്നെ സാമൂഹിക വനവത്കരണ വിഭാഗം നഗരസഭക്ക് അനുമതി നൽകിയിരുന്നു. എന്നാൽ, മരങ്ങൾ മുറിച്ചുമാറ്റാനുള്ള നടപടി സ്വീകരിച്ചിരുന്നില്ല. ജീർണിച്ച കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നഗരസഭയുടെ അനുമതി വേണം. ഇതിനും കാലതാമസം നേരിട്ടിരുന്നു. മേയ് മാസത്തിൽ തുടങ്ങേണ്ട പ്രവൃത്തി നഗരസഭയുടെ നിസ്സഹകരണം മൂലം തുടങ്ങാനായിട്ടില്ല. മാനവേദൻ സ്കൂൾ മികവി‍​െൻറ കേന്ദ്രമാക്കി ഉയർത്താൻ 18 കോടിയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. ഇതിൽ ഒന്നാംഘട്ടത്തിൽ 8.27 കോടിയുടെ പ്രവൃത്തിയാണ് നടത്തുക.16 ക്ലാസ്മുറികൾ പ്രവർത്തിക്കുന്ന മൂന്ന് കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റുക. ഇവിടെ രണ്ട് നിലകളുള്ള കെട്ടിടം നിർമിക്കും. 30 ക്ലാസ്മുറികളും കൂടാതെ അടുക്കള, സ്റ്റാഫ് റൂം, ടോയ്ലറ്റ് സൗകര‍്യങ്ങളും ഏർപ്പെടുത്തും. പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളിലെ ക്ലാസ്മുറികൾ തൽക്കാലം യു.പി വിഭാഗത്തിലെ മറ്റു കെട്ടിടങ്ങളിലേക്ക് മാറ്റും. ആദ‍്യഘട്ട പ്രവൃത്തിക്ക് സംസ്ഥാന സർക്കാർ അഞ്ചുകോടിയും സ്ഥലം എം.എൽ.എ പി.വി. അൻവർ ഒരു കോടിയും അനുവദിച്ചിട്ടുണ്ട്. ബാക്കി തുക പുറമെനിന്നും സമാഹരിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.