മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് അവധി

മഞ്ചേരി: നിപ വൈറസ് ഭീഷണിയെ തുടർന്ന് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് ഒരാഴ്ച അവധി നൽകിയതായി പ്രിൻസിപ്പൽ ഡോ. എം.പി. ശശി അറിയിച്ചു. കോളജിൽ രോഗികളെ കിടത്തിയ ബ്ലോക്കിൽ മുകൾനിലയിലാണ് വിദ്യാർഥിൾക്കുള്ള ഹോസ്റ്റൽ. രോഗപ്രതിരോധ ജാഗ്രതയുടെ ഭാഗമായാണ് അവധി നൽകിയത്. രണ്ടുദിവസം മുമ്പുതന്നെ വിദ്യാർഥികൾ ഹോസ്റ്റലിൽനിന്നും മടങ്ങിത്തുടങ്ങി. ട്രോമാകെയർ വളൻറിയർ പരിശീലനം മഞ്ചേരി: അപകട, ദുരന്ത മേഖലകളിൽ സേവന സന്നദ്ധതയോടെ പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്കായി ജില്ല ട്രോമാകെയർ നടത്തിവരുന്ന പരിശീലന പദ്ധതിയുടെ ഭാഗമായി 27ന് മഞ്ചേരി വ്യാപാരഭവനിൽ ക്ലാസ് നടക്കും. രജിസ്ട്രേഷന് ഫോൺ: 9048911100, 9446769457.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.