ജില്ല പഞ്ചായത്തിെൻറ സഹായത്തോടെയുള്ള പദ്ധതിയിൽ നടക്കുന്നത് പണ ദുർവിനിയോഗം മാത്രമെന്ന് പരാതി മലപ്പുറം: പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് സ്വയംതൊഴിൽ കണ്ടെത്താൻ ജില്ല പഞ്ചായത്തിെൻറ സഹായത്തോടെ പരിശീലനം നൽകുന്ന പദ്ധതിയെക്കുറിച്ച് പരാതി ലഭിക്കുകയാണെങ്കിൽ സംസ്ഥാനതലത്തിൽ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പരാതി ലഭിച്ചാൽ ഒരുമാസത്തിനകം അന്വേഷണം പ്രഖ്യാപിക്കണമെന്നും കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ ആവശ്യപ്പെട്ടു. പദ്ധതിയെയും സ്ഥാപനത്തെയും കുറിച്ച് തിരൂരങ്ങാടി സ്വദേശി പി.പി. മഹേഷ് നൽകിയ പരാതിയിലാണ് ഉത്തരവ്. കമീഷൻ ജില്ല പഞ്ചായത്ത്, പ്രീ റിക്രൂട്ട്മെൻറ് െട്രയ്നിങ് സെൻറർ, പട്ടികജാതി വകുപ്പ് െഡപ്യൂട്ടി ഡയറക്ടർ എന്നിവരിൽനിന്ന് വിശദീകരണങ്ങൾ വാങ്ങിയിരുന്നു. സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് രൂപം നൽകിയതെന്നും വിദ്യാർഥികളുടെ പരിശീലനത്തിനായി അംഗീകൃത സ്ഥാപനത്തെയാണ് നിശ്ചയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. പരിശീലനം ലഭിച്ച മുഴുവൻപേർക്കും ജോലി ലഭിച്ചശേഷം മറ്റുള്ളവർക്ക് പരിശീലനം നൽകിയാൽ മതിയെന്ന വാദം അംഗീകരിക്കാനാവില്ല. എന്നാൽ, വ്യാജ സത്യവാങ്മൂലമാണ് നൽകിയതെന്നും തൊഴിൽ സാധ്യതയുള്ള പരിശീലനമോ സർട്ടിഫിക്കറ്റോ അല്ല നൽകുന്നതെന്നും പരാതിക്കാരൻ പറഞ്ഞു. പട്ടികജാതി വകുപ്പിെൻറ പണം ദുർവിനിയോഗം ചെയ്യുകയാണെന്നും പരിശീലനം നൽകുന്ന സ്ഥാപത്തിനെതിരെ അന്വേഷണം വേണമെന്നും മഹേഷ് ആവശ്യപ്പെട്ടു. പൊതുപണം വിനിയോഗിച്ച് നടത്തുന്ന പദ്ധതികളുടെ സുതാര്യതയും സ്ഥാപനത്തിെൻറ പ്രവർത്തനക്ഷമതയും വിലയിരുത്തപ്പെടണമെന്ന് കമീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. പട്ടികജാതി വകുപ്പ് വിശദമായ അന്വേഷണം നടത്തിയതായി കരുതാനാവില്ല. ഇക്കാര്യത്തിൽ പട്ടികജാതി വകുപ്പിെൻറ ശ്രദ്ധയും തുടർനടപടിയും ആവശ്യമാണ്. ഉത്തരവ് പട്ടികജാതി-പട്ടികവർഗ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും ഡയറക്ടർക്കും ജില്ല പഞ്ചായത്ത് സെക്രട്ടറിക്കും അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.