പാലപ്പെട്ടി: പ്രൈഡ് ഓഫ് പാലപ്പെട്ടി ആർട്സ്, സ്പോർട്സ് ആൻഡ് കൾച്ചറൽ സെൻറർ പാലപ്പെട്ടി മേഖലയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനവും വിദ്യാർഥികൾക്ക് പഠനോപകരണ വിതരണവും നടത്തി. പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അനസ് ഉദ്ഘാടനം ചെയ്തു. ക്ലബ് രക്ഷാധികാരി അഡ്വ. വി.ഐ.എം. അഷറഫ് അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് എസ്.ഐ വിനോദ് അനുമോദനവും ഗ്രാമപഞ്ചായത്ത് അംഗം ആലുങ്ങൽ അഷറഫ് പുസ്തക വിതരണവും നിർവഹിച്ചു. കുഞ്ഞിമുഹമ്മദ് മുസ്ലിയാർ, മജീദ് മാളിയേക്കൽ, സുലൈമാൻ, സൽമാനുൽ ഫാരിസ്, അൻലർഷാ എന്നിവർ സംസാരിച്ചു. അധ്യാപക ഒഴിവ് പൊന്നാനി: ചെറുവായ്ക്കര ജി.യു.പി സ്‌കൂളിൽ എൽ.പി വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10ന് സ്‌കൂൾ ഓഫിസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.