വട്ടംകുളത്തെ വയൽ നികത്തൽ: ഫ്ലക്സ് ബോര്‍ഡ് യുദ്ധവുമായി രാഷ്​ട്രീയ പാർട്ടികൾ

എടപ്പാൾ: വട്ടംകുളം അങ്ങാടിയിലെ സാംസ്കാരിക നിലയത്തിന് സമീപം അടുത്തടുത്തിരിക്കുന്ന ഫ്ലക്സ് ബോര്‍ഡുകള്‍ കണ്ട നാട്ടുകാര്‍ക്ക് ഒന്നേ പറയാനുള്ളൂ. വട്ടംകുളം പഞ്ചായത്തിലെ മണ്ണ് മാഫിയ, രാഷ്ട്രീയ കൂട്ടുകെട്ടി​െൻറ നേര്‍രേഖയാണിതെന്ന്. പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ വ്യാപകമായാണ് വയല്‍ നികത്തല്‍ നടക്കുന്നത്. സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ വയല്‍ നികത്തുന്നെന്നാരോപിച്ച് കഴിഞ്ഞദിവസം ബി.ജെ.പി പ്രവര്‍ത്തകര്‍ വട്ടംകുളം പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതി​െൻറ തുടര്‍ച്ചയായാണ് ബി.ജെ.പി നേതാവിനെതിരെ സാംസ്കാരിക നിലയത്തിനടുത്ത് ഫ്ലക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ഇതോടെ ബി.ജെ.പി സ്വന്തം പേരില്‍ സി.പി.എമ്മിനെതിരെ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചു. ഇരു ഫ്ലക്സ് ബോര്‍ഡിലും നേതാക്കള്‍ വയല്‍ നികത്തിയ കാര്യങ്ങളാണ് പ്രതിപാദിക്കുന്നത്. വട്ടംകുളം പഞ്ചായത്തില്‍ വര്‍ഷങ്ങളായി കുന്നിടിക്കുകയും വയല്‍ നികത്തുകയും ചെയ്യുന്നതിന് പിന്നില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രധാനപ്രവര്‍ത്തകരടങ്ങുന്ന മാഫിയയാണെന്ന് നാട്ടുകാർ പറയുന്നു. അതുകൊണ്ടുതന്നെ വയല്‍ നികത്തിയതി​െൻറ പേരില്‍ ഫ്ലക്സ് ബോര്‍ഡ് യുദ്ധം നടക്കുമ്പോള്‍ ഞങ്ങൾക്കിത് ചിരിക്കാനുള്ള വകമാത്രമാണെന്ന് നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.