പാലക്കാട്: മൂവായിരത്തിലധികം ജീവനക്കാരുള്ള സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ തീപിടിത്തമോ അപകടമോ ഉണ്ടായാൽ പ്രതികരിക്കേണ്ടത് എങ്ങനെ എന്ന് ബോധവത്കരിക്കാൻ നടത്തിയ ഫയർഫോഴ്സിെൻറ മോക്ഡ്രിൽ ഒരേസമയം ജനത്തിന് പരിഭ്രാന്തിയും കൗതുകവും പകർന്നു. രാവിലെ 10.59ന് സിവിൽ സ്റ്റേഷനിൽ ഉച്ചത്തിൽ അലാറം മുഴങ്ങിയതോടെയായിരുന്നു തുടക്കം. മുഴുവൻ ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി കലക്ടറേറ്റിലെത്തിയ പൊതുജനങ്ങളും എന്താണ് സംഭവിക്കുന്നതെന്നറിയാൻ ഓഫിസുകളിൽനിന്ന് വരാന്തയിലേക്ക് ഓടിയിറങ്ങി. മൂന്നാം നിലയിലെ ലാൻഡ് അക്വിസിഷൻ സ്പെഷൽ തഹസിൽദാരുടെ ഓഫിസിലായിരുന്നു 'തീപിടിത്തം'. വരാന്തയിൽനിന്ന് ഉയരത്തിൽ പുക പൊങ്ങുന്നു. ഉടൻ ഫയർ ഫോഴ്സിെൻറ രണ്ട് വണ്ടികൾ ഹോൺ മുഴക്കി സിവിൽ സ്റ്റേഷൻ വളപ്പിലേക്ക് പാഞ്ഞെത്തി. പിറകെ പൊലീസ് ജീപ്പുകളും സ്ഥലത്തെത്തി. ബുള്ളറ്റിൽ ആദ്യമെത്തിയ സേനാംഗങ്ങൾ തീ നിയന്ത്രിക്കാൻ തുടങ്ങി. ഫയർ എൻജിനുകളിൽനിന്ന് ഉയരത്തിൽ വെള്ളം ചീറ്റി തീ കെടുത്തി. ഇതിനിടെ, തന്നെ ജില്ല ആശുപത്രിയിൽനിന്നും തങ്കം ആശുപത്രിയിൽ നിന്നും ആംബുലൻസും മെഡിക്കൽ ടീമും എത്തി. കെട്ടിടത്തിൽ ഏണി ചാരി അഗ്്്നിശമനസേനാംഗങ്ങൾ തീപിടിച്ച മുറിയിലെത്തി. മൂന്നാം നിലയിൽനിന്ന് കയറും വടവും സ്െട്രച്ചറും ഉപയോഗിച്ച് ആളുകളെ താഴെയിറക്കി രക്ഷാപ്രവർത്തനം ഊർജിതമാക്കി. ദുരന്തനിവാരണ വിഭാഗം നടത്തിയ മോക്ഡ്രിൽ മാത്രമാണെന്നും ആർക്കും പരിക്കില്ലെന്നും വാർത്ത പരന്നതോടെ പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ആശ്വാസമായി. കലക്ടർ ഡോ. പി. സുരേഷ്ബാബു, എ.ഡി.എം ടി. വിജയൻ എന്നിവരും രക്ഷാപ്രവർത്തന വേളയിൽ സജീവമായി രംഗത്തുണ്ടായിരുന്നു. അഗ്നിശമനസേന അസി. ഡിവിഷനൽ ഓഫിസർ അരുൺ ഭാസ്കർ, സ്റ്റേഷൻ ഓഫിസർമാരായ ടി. അനൂപ്, ആർ. ഹിതേഷ്, അസി. സ്റ്റേഷൻ ഓഫിസർ ടി.ആർ. രാകേഷ് എന്നിവരുടെ നേതൃത്വത്തിലാണ് മോക്ഡ്രിൽ നടന്നത്. അഗ്നിശമനസേനയോടൊപ്പം പൊലീസ്, ജില്ല ആരോഗ്യവകുപ്പ്, തങ്കം ആശുപത്രി എന്നിവരും മോക്ഡ്രില്ലിൽ പങ്കെടുത്തു. സിവിൽ സ്റ്റേഷൻ മുറ്റത്ത് തയാറാക്കിയ താൽക്കാലിക ഓലപ്പുരക്ക് തീകൊടുത്ത് കത്തുന്ന വീടുകളിൽ നിന്നും മറ്റും എങ്ങനെ ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കാമെന്നതിെൻറ മാതൃകയും അവതരിപ്പിച്ചു. തീപിടിക്കാത്ത തരം പ്രത്യേക വസ്ത്രം ധരിച്ചാണ് സേനാംഗം പുരക്കുള്ളിൽനിന്ന് കൊച്ചുകുട്ടിയുടെ ഡമ്മിയെ പുറത്തെത്തിച്ചത്. പരിശീലനം ലഭിച്ച സിവിൽ സ്റ്റേഷൻ ഉദ്യോഗസ്ഥകൾ തീ അണക്കുന്ന യന്ത്രം (ഫയർ എക്സ്റ്റിങ്ക്യൂഷർ) ഉപയോഗിച്ച് തീ അണക്കുന്നതിെൻറ മാതൃകയും അവതരിപ്പിച്ചു. കനത്ത മഴക്ക് സാധ്യത പാലക്കാട്: കേരളത്തിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മേയ് 13ന് രാവിലെ വരെ കനത്ത മഴക്ക് സാധ്യതയെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ലക്ഷ്വദ്വീപിൽ വെള്ളിയാഴ്ച രാവിലെ വരെ മഴ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.