മഞ്ചേരി: സമൂഹമാധ്യമ ഹർത്താലിെൻറ മുഖ്യസൂത്രധാരകരുടെ പേരിൽ രജിസ്റ്റർ ചെയ്തത് 17 കേസുകൾ. മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾക്ക് പുറമെ കൊല്ലം സി.ബി.സി.ഐ.ഡി രജിസ്റ്റർ ചെയ്ത ഒന്നിലും ഇവരെ പ്രതിചേർത്തിട്ടുണ്ട്. കൊല്ലം ഉഴുതക്കുന്ന് അമരാലയം അമർനാഥ് ബൈജു (20), തിരുവനന്തപുരം കുന്നംപുഴ നിറക്കകം എം.ജെ. സിറിൾ (22), തിരുവനന്തപുരം നെല്ലിവിള വെണ്ണിയൂർ മാവറത്തല മേലേ പുത്തൻവീട്ടിൽ സുധീഷ് (22), നെയ്യാറ്റിൻകര വഴുതക്കൽ ഇലങ്ങംറോഡിൽ ഗോകുൽ ശേഖർ (21), തിരുവനന്തപുരം നെല്ലിവിള കുന്നുവിള വീട്ടിൽ അഖിൽ (23) എന്നിവരാണ് മുഖ്യ സൂത്രധാരകരായി പിടിയിലായത്. ഇതിൽ അമർനാഥ് ബൈജുവിനും ഗോകുൽ ശേഖറിനും മഞ്ചേരിയിൽ രജിസ്റ്റർ ചെയ്ത ഒരു കേസിൽ ജില്ല ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. പാസ്പോർട്ട് ഹാജരാക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകണമെന്നും നിർദേശമുണ്ട്. എന്നാൽ, 16 കേസുകൾ കൂടിയുള്ളതിനാൽ പുറത്തിറങ്ങാൻ തടസ്സമുണ്ട്. തിരൂർ പൊലീസാണ് കൂടുതൽ കേസുകളിൽ ഇവരെ പ്രതിചേർത്തത് -ആറ്. ഒരു കേസാണ് കൊല്ലം സി.ബി.സി.ഐ.ഡി രജിസ്റ്റർ ചെയ്തത്. കാളികാവ് -ഒന്ന്, കൊളത്തൂർ -ഒന്ന്, വഴിക്കടവ് -ഒന്ന്, മഞ്ചേരി -രണ്ട്, വണ്ടൂർ -രണ്ട്, മങ്കട -ഒന്ന്, പാണ്ടിക്കാട് -ഒന്ന് എന്നിങ്ങനെയാണ് ഇവരെ പ്രതിചേർത്ത മറ്റ് കേസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.