അരീക്കോട്: ഗ്രാമപഞ്ചായത്ത് ഭരണസമിതി മുണ്ടമ്പ്ര വാർഡിനോട് കാണിക്കുന്ന അവഗണനക്കെതിരെ വാർഡ് വികസന സമിതി പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. ഗ്രാമസഭ മുൻഗണന പട്ടിക മറികടക്കാതിരിക്കുക, വലിയാക്കലുങ്ങൽ-തെക്കുംപാലം റോഡ് ഗതാഗത യോഗ്യമാക്കുക, മുണ്ടബ്ര നാല് സെൻറ് കോളനിയിൽ കുടിവെള്ളം എത്തിക്കുക, പട്ടികജാതി കോളനികളായ പരക്കാട്, കാരമുറ്റം, പേരണത്തുമ്മൽ ഭവനസുരക്ഷ പദ്ധതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സി.പി.എം ലോക്കൽ സെക്രട്ടറി എം.ടി. മുസ്തഫ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ.പി. ഫാത്തിമക്കുട്ടി അധ്യക്ഷത വഹിച്ചു. കെ. അബ്ദുറഹ്മാൻ, കെ. സാദിൽ, ഒ.എം. ഇബ്രാഹിം, കെ. രതീഷ് എന്നിവർ സംസാരിച്ചു. ഒ.എം. അലി സ്വാഗതവും എൻ.പി. ഗോപി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.