ചുമലിൽ കുടുംബഭാരം; 82ാം വയസ്സിലും വളയം പിടിച്ച്​ മുഹമ്മദ്

പരപ്പനങ്ങാടി: 82 വയസ്സ് തികഞ്ഞിട്ടും ജീവിതത്തി​െൻറ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഡ്രൈവിങ് ജോലിയിലാണ് പരപ്പനങ്ങാടി സ്വദേശി നാലകത്ത് മുഹമ്മദ്. ഭാര്യയും രണ്ട് പെൺമക്കളും മകളുടെ 11 മക്കളുമടങ്ങുന്ന കുടുംബത്തി​െൻറ ഉത്തരവാദിത്തം ഇൗ വയോധിക​െൻറ ചുമലിലാണ്. 1958ൽ തമിഴ്നാട് സർക്കാറി​െൻറ ഡ്രൈവിങ് ലൈസൻസ് നേടി പരപ്പനങ്ങാടിയിൽ ടാക്സി ഡ്രൈവറായ ഇദ്ദേഹത്തിന് ഒരു ദിവസം പോലും വിശ്രമിക്കാൻ നേരമില്ല. വാടകവീട്ടിൽ കഴിഞ്ഞിരുന്ന മകളെയും പതിമൂന്ന് മക്കളെയും ഇദ്ദേഹത്തെ ഏൽപ്പിച്ചാണ് മരുമകൻ കോയക്കുട്ടി മൂന്ന് വർഷം മുമ്പ് മരിച്ചത്. പതിമൂന്ന് പേരമക്കളിൽ രണ്ടു പേരുടെ വിവാഹം കഴിഞ്ഞെങ്കിലും മൂന്ന് പെൺകുട്ടികൾ വിവാഹപ്രായമെത്തി നിൽക്കുകയാണ്. കേരള സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്തി​െൻറ കാറിൽ ഡ്രൈവറായി ജോലി നോക്കുകയാണ് മുഹമ്മദ്ക്കയിപ്പോൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.