സിവിൽ സർവിസ് ജേതാവിന് പൗരാവലിയുടെ സ്വീകരണം

വേങ്ങര: ഈ വർഷത്തെ സിവിൽ സർവിസ് പരീക്ഷയിൽ 613ാം റാങ്ക് നേടിയ വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി സി.എം. ഇർഷാദിന് ജന്മനാടി​െൻറ ആദരം. ഗാന്ധിക്കുന്നിലെ സാമൂഹിക സാംസ്കാരിക സംഘടനയായ ഗിഫ്റ്റി​െൻറ നേതൃത്വത്തിൽ നൽകിയ പൗരസ്വീകരണത്തിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോക്ടർ കെ. മുഹമ്മദ് ബഷീർ ഗിഫ്റ്റ് എക്സലൻസി അവാർഡ് സമ്മാനിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. കുഞ്ഞാലൻ കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇ.വി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ചേവായൂർ സി.ഐ മൂസ വള്ളിക്കാടൻ, റിട്ട. എ.ഇ.ഒ കെ. മുഹമ്മദലി മാസ്റ്റർ, പ്രഫ. മൊയ്തീൻ തോട്ടശ്ശേരി, പ്രഫ. ഷമീം കാപ്പൻ, ടി.കെ. പൂച്ചിയാപ്പു, കെ.എം. അബ്ദുൽ ഹമീദ് മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. ഇ.വി. അബ്ദുൽ കരീം സ്വാഗതവും എം. മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.