വണ്ടൂർ: 'വേനൽതുമ്പി' കലാജാഥക്ക് മേഖലയിൽ സ്വീകരണം നൽകി. ബാലസംഘം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ആറ് ദിവസങ്ങളിലായി ജാഥ പര്യടനം നടത്തുന്നത്. വർഗീയതക്കും ഫാഷിസത്തിനും കുട്ടികൾ നേരിടുന്ന പീഡനങ്ങൾക്കുമെതിരെ പ്രതിരോധം തീർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാലസംഘത്തിെൻറ നേതൃത്വത്തിൽ കലാജാഥ നടക്കുന്നത്. മമ്പാട് ടൗൺ, എടവണ്ണ ഏഴുകളരി, പാലപ്പറ്റ, മുണ്ടേങ്ങര, വണ്ടൂർ പൊട്ടിപ്പാറ, കോക്കാടൻകുന്ന്, പള്ളിക്കുന്ന് എന്നിവിടങ്ങളിൽ പര്യടനം നടത്തി. ചൊവ്വാഴ്ച തുവ്വൂർ പഞ്ചായത്തിലും ബുധനാഴ്ച കരുവാരകുണ്ട് പഞ്ചായത്തിലും വ്യഴാഴ്ച പോരൂർ പഞ്ചായത്ത്, വാണിയമ്പലം മേഖലയിലും വെള്ളിയാഴ്ച തിരുവാലി പഞ്ചായത്തിലും പര്യടനം നടത്തും. ഏരിയ സെക്രട്ടറി ജെ.പി. അനുരാഗ്, കൺവീനർ സി. ജയപ്രകാശ്, ഒ. രഘുനാഥ്, ഷീന രാജൻ, മിനി ഗോപാലൻ, ആര്യ, അഭിനന്ദ്, അദ്വൈത്, സായൂജ് തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.