കാളികാവ്: വേനല്‍ മഴ തകര്‍ക്കുന്നതിനിടെ നടക്കുന്ന കുഴിയടക്കല്‍ പാഴ്‌വേലെയെന്ന് നാട്ടുകാര്‍. സംസ്ഥാന പാതയില്‍ കാളികാവ്-കരുവാരകുണ്ട് റോഡിലാണ് മഴ നനഞ്ഞ് കുതിര്‍ന്ന റോഡില്‍ ടാര്‍ ഉപയോഗിച്ച് കുഴിയടക്കുന്നത്. കുഴികളിലെ വെള്ളം നീക്കിയാണ് അടക്കുന്നതെങ്കിലും കുഴികള്‍ പെട്ടെന്ന് പൊട്ടുമെന്നാണ് ആശങ്ക. മലയോര മേഖലയില്‍ ഏപ്രില്‍ അവസാനം തന്നെ വേനല്‍ മഴ പതിവാണെന്നറിയാത്ത അധികൃതരുടെ അനാസ്ഥയാണ് ഈ സമയത്തെ കുഴിയടക്കല്‍ പ്രവൃത്തിക്ക് കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.