ഫാഷിസത്തെ തെരുവുകളെ സംവാദാത്മകമാക്കി നേരിടണം -പി. സുരേന്ദ്രന്‍ നിലമ്പൂർ: ജനങ്ങളില്‍ ഭീതി വളര്‍ത്തുന്ന ഫാഷിസത്തെ തെരുവുകളെ സംവാദാത്മകമാക്കി വേണം നേരിടേണ്ടതെന്ന് കഥാകൃത്ത് പി. സുരേന്ദ്രൻ. വര്‍ഗീയ, രാഷ്ട്രീയ ഫാഷിസങ്ങള്‍ക്കെതിരെ സംസ്‌കാര സാഹിതി നിലമ്പൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധത്തെരുവ് അകമ്പാടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഫാഷിസത്തിെൻറ കൊലനിലങ്ങളില്‍ വീണുപോകുന്നത് എഴുത്തുകാരും കലാകാരന്‍മാരുമാണ്. ന്യൂനപക്ഷങ്ങളെ മാത്രമല്ല സംഘപരിവാരത്തെ എതിര്‍ക്കുന്ന ഹിന്ദുക്കളെയും ഫാഷിസം വേട്ടയാടുമെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കാരസാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് മുഖ്യ പ്രഭാഷണം നടത്തി. എരഞ്ഞിമങ്ങാട്, എരുമമുണ്ട സ്‌കൂളുകളില്‍ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ ആദരിച്ചു. നാലകത്ത് ഹൈദരലി അധ്യക്ഷത വഹിച്ചു. ഗോവിന്ദന്‍ നമ്പൂതിരി, പ്രണവം പ്രസാദ്, പൂക്കോടന്‍ നൗഷാദ്, എം.ടി. ലസ്‌ന, കല്ലട കുഞ്ഞിമാനു, തോണിയില്‍ സുരേഷ്, ബെന്നി കൈതോട്ടില്‍, അനീഷ് അഗസ്റ്റ്യൻ, ഷാമില്‍ എന്നിവർ സംസാരിച്ചു. ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വഹിച്ച പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാവിെൻറ വേദനകള്‍ പങ്കുവെക്കുന്ന ഏക കഥാപാത്ര നാടകവും രാഷ്ട്രീയപ്രതിയോഗികളെ കൊന്നുതള്ളുന്ന അരുംകൊല രാഷ്ട്രീയത്തിനെതിരെ 'വാളല്ല എന്‍ സമരായുധം' തെരുവുനാടകവും അരങ്ങേറി. പൂക്കോട്ടുംപാടം, കരുളായി എന്നിവിടങ്ങളിലും പ്രതിഷേധതെരുവ് അരങ്ങേറി. ചൊവാഴ്ച വൈകുന്നേരം നാലിന് മൂത്തേടം, അഞ്ചിന് എടക്കര, ആറിന് എരുമമുണ്ട എന്നിവിടങ്ങളിലും പ്രതിഷേധത്തെരുവ് ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.