'മലയോര ഹൈവേ: സ്ഥലം നൽകുന്നവർക്ക് നഷ്ടപരിഹാരം നൽകണം' നിലമ്പൂർ: മലയോര ഹൈവേക്കായി സ്ഥലം വിട്ടു നൽകുന്ന കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് മലയോര വികസന സമിതി സംസ്ഥാന പ്രസിഡൻറ് സിബി വയലിൽ. കാർഷിക വിളകളുടെ വിലയിടിവ് കാരണം കർഷകർ ഏറെ ദുരിതത്തിലാണ്. ഹൈവേക്ക് വേണ്ടി ഭൂമി നൽകേണ്ടി വരുന്നത് 90 ശതമാനവും കർഷക കുടുംബങ്ങളാണ്. തീരദേശ പാതക്കും ദേശീയ പാതക്കും സ്ഥലം വിട്ടുനൽകുന്നവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകുന്നുണ്ട്. അതുപോലെ മലയോര ഹൈവേക്കും ഭൂമി വിട്ടു നൽകുന്നവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് സിബി വയലിൽ വാർത്ത സമ്മേളനത്തിൽ ആവശ‍്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.