ഫുട്ബാള്‍ ടൂര്‍ണമെൻറിന് ആവേശമായി അനസ് എടത്തൊടിക

കാളികാവ്: അഞ്ചച്ചവിടി പൂച്ചപ്പൊയില്‍ ടാസ്‌ക് ക്ലബ് സംഘടിപ്പിച്ച ഫൈവ്‌സ് ഫുട്ബാള്‍ ടൂര്‍ണമ​െൻറ് ഫൈനല്‍ മത്സരത്തിന് ആവേശം പകര്‍ന്ന് ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടിക എത്തി. കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ ഒഴുകിയെത്തിയ ആള്‍ക്കൂട്ടം ഹര്‍ഷാരവങ്ങളോടെയാണ് താരത്തെ എതിരേറ്റത്. ഫൈനല്‍ മത്സരത്തില്‍ മാസ് മമ്പാട്ടുമൂലയും ടാസ്‌ക് പൂച്ചപ്പൊയിലും രണ്ടു ഗോളുകളടിച്ച് സമനില പാലിച്ചു. ടോസില്‍ മാസ് മമ്പാട്ടുമൂല ജേതാക്കളായി. സമ്മാനദാന ചടങ്ങില്‍ കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നജീബ് ബാബു, കെ. രാമചന്ദ്രന്‍, ശബീബ്, കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി, സജീവ്, എ. കുഞ്ഞാന്‍, കെ.പി. നാണി, കെ.പി. സുബ്രഹ്മണ്യന്‍, എ. കബീര്‍, സജില്‍ ആലുങ്ങൽ, എ. കബീര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.