മുസ്ലിം യൂത്ത് ലീഗ് വാഹന പ്രചാരണ ജാഥ വഴിക്കടവ്: മുസ്ലിം ലീഗ് എഴുപതാം വാർഷികാചരണ ഭാഗമായി വഴിക്കടവ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി വാഹനപ്രചാരണ ജാഥ സംഘടിപ്പിച്ചു. മുണ്ടയിൽ നിന്നും ആരംഭിച്ച ജാഥ മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ഇസ്മായിൽ മുത്തേടം ഉദ്ഘാടനം ചെയ്തു. വി.കെ. മൊയ്തീൻകുട്ടി, എൻ.വി. ചെറിയോൻ, ഹനീഫ ആലങ്ങാടൻ, ഫിറോസ് മാട്ടായി എന്നിവർ സംസാരിച്ചു. ലത്തീഫ് മണിമൂളി, ജുനൈഥ് ആലായി, മുജീബ് എരഞ്ഞിയിൽ, അക്ബർ ഷാജി എന്നിവർ നേതൃത്വം നൽകി. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ റിയാസ് കബ്ലകല്ല്, ഹനീഫ പൊത്തൻകോടൻ, സുനീർ മരുത, അമീർ അജ് വദ്, ഉസ്മാൻ ചേറൂർ, സമദ് നാരോക്കാവ്, അബ്ബാസലി വരികോടൻ, മുസഫർ നാരോക്കാവ്, ഷമീൻ കുരിക്കൾ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ജസ്മൽ പുതിയറ ഉദ്ഘാടനം ചെയ്തു. മച്ചിങ്ങൽ കുഞ്ഞു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.