കേരകർഷക ഫെഡറേഷനുകൾ യുവകർഷകരെ രംഗത്തിറക്കണം ^മന്ത്രി കെ.ടി. ജലീൽ

കേരകർഷക ഫെഡറേഷനുകൾ യുവകർഷകരെ രംഗത്തിറക്കണം -മന്ത്രി കെ.ടി. ജലീൽ മംഗലം: പഴയതലമുറക്കാരാണ് നാളികേര കൃഷി ഇന്നും നിലനിർത്തി കൊണ്ടുപോകുന്നതെന്നും അവരുടെ കാലശേഷം ഇത് അന്യം നിന്നുപോകാതിരിക്കാൻ യുവകർഷകരെ രംഗത്തിറക്കണമെന്നും മന്ത്രി കെ.ടി. ജലീൽ. കേന്ദ്ര നാളികേര വികസന ബോർഡി​െൻറ സഹായത്തോടെ മംഗലം കേരകർഷക ഫെഡറേഷൻ നടത്തിയ 'കാർഷികമേള 2018' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവകർഷകരെയും കർഷകതൊഴിലാളികളെയും രംഗത്തിറക്കി മംഗലം കേരകർഷക ഫെഡറേഷൻ നീര ഉൽപാദന രംഗത്ത് നടത്തുന്ന പ്രവർത്തനവും സി.ഡി.ബിയിൽനിന്ന് തെങ്ങ് വെട്ടിമാറ്റൽ, വളപ്രയോഗം, ഇടവിളകൃഷി, കാർഷിക ഉപകരണങ്ങൾ, കൊപ്ര ഡ്രയർ എന്നിവക്കായി ഒരു കോടിയിൽപരം രൂപയുടെ സഹായം ലഭ്യമാക്കിയതും മറ്റ് ഫെഡറേഷനുകൾക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. ഏതാണ്ട് 25 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന കൊപ്ര ഡ്രയറി​െൻറ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു. സി.പി.എസുകൾക്കുള്ള ഏഴുലക്ഷം രൂപയുടെ കാർഷിക ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.കെ. ഹഫ്സത്ത് നിർവഹിച്ചു. മുഖ്യപ്രഭാഷണം നടത്തി സി.ഡി.ബി അസി. ഡയറക്ടർ കെ.എസ്. സെബാസ്റ്റ്യൻ നീര കർഷകൻ ആർ. ഷിനാബിനുള്ള ആനുകൂല്യ വിതരണവും നടത്തി. ഷെയർ സമാഹരണം സി.പി.സി കമ്പനി ചെയർമാൻ സി.കെ. ജയ കേസരി മാസ്റ്റർ നടത്തി. ഫെഡറേഷൻ പ്രസിഡൻറ് കെ.കെ. മുഹമ്മദലി ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇബ്രാഹിം ചേന്നര റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ വി.വി. ഗോപിനാഥ് നീര ടാപ്പിങ് തൊഴിലാളികളെ ആദരിച്ചു. പഞ്ചായത്തംഗം കെ.പി. കൃഷ്ണൻ, സി. അബ്ദു, വിശ്വനാഥ്, ആർ. മുഹമ്മദ് മാസ്റ്റർ, വി.പി. മൊയ്തീൻകോയ, കെ.പി. മേഘനാഥൻ. കെ.പി. ഉസ്മാൻകോയ, എ. പ്രേമാനന്ദൻ, സലീം, ബാലൻ, വി.പി. ലത്തീഫ്, ടി.പി. മോഹൻദാസ് എന്നിവർ സംസാരിച്ചു. സി.പി.എസുകൾക്ക് സി.ഡി.ബി മുഖേന പവർ ടില്ലർ റോക്കർ സ്പ്രയർ, കൾട്ടിവേറ്റർ, പമ്പ്സെറ്റ്, ബ്രഷ് കട്ടർ, ചെയിൻ സൊ തുടങ്ങിയ ഉപകരണങ്ങൾ വിതരണം ചെയ്തു. 'പുറത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂർ ഡോക്ടറുടെ സേവനം ലഭ്യമാക്കണം' പുറത്തൂർ: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് ഡി.വൈ.എഫ്.ഐ പുറത്തൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു. അത്താണിപ്പടിയിൽ നടന്ന പ്രതിനിധി സമ്മേളനം സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. പി. സുധീഷ്, കെ.പി. ഷാജിത്ത്, കെ. ഉമ്മർ, സി.ഒ. ബാബുരാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.പി. രമേശൻ (പ്രസി.), അനിൽ ആശുപത്രിപ്പടി (വൈ. പ്രസി.), എം.പി. ഇബ്രാഹിം (സെക്ര.), ജിനീഷ് മുനമ്പം (ജോ. സെക്ര.), സുരേഷ് കാവിലക്കാട് (ട്രഷ.). അത്താണിപ്പടിയിൽ നടന്ന പൊതുയോഗത്തിൽ സോഫിയ മെഹർ, യു. സൈനുദ്ദീൻ, പി. മുനീർ തുടങ്ങിയവർ സംസാരിച്ചു. പരിപാടികൾ ഇന്ന് തിരൂർ ഡി.ഇ.ഒ ഓഫിസ്: കെ-ടെറ്റ് പരീക്ഷയുടെ കാറ്റഗറി രണ്ട് സർട്ടിഫിക്കറ്റ് പരിശോധന -10.00 തിരൂർ മുനിസിപ്പൽ ടൗൺ ഹാൾ: ജെ.സി.ഐ ഒരുക്കുന്ന എജുക്കേഷൻ കരിയർ എക്സ്പോ -2018 വിദ്യാഭ്യാസ പ്രദർശനം -10.00 തിരുനാവായ നാവാമുകുന്ദ ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം -6.00 വൈരങ്കോട് കമ്മു മുസ്ലിയാർ നഗർ: മജ്ലിസുന്നൂർ ആത്മീയ സംഗമം. ഉദ്ഘാടനം വി.കെ. ഹാറൂൺ റഷീദ് മാസ്റ്റർ -7.00 തെക്കൻ കുറ്റൂർ പഴയേടത്ത് ശിവക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം -6.00 അരിക്കാഞ്ചിറ വലിയകുളങ്ങര ഭുവനേശ്വരി ക്ഷേത്രം: പ്രതിഷ്ഠാദിന ഉത്സവം. വിശേഷാൽ പൂജ -6.00 വാക്കാട് അനീഷപ്പടി: തീരദേശ സൗഹൃദ സംഗമം -7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.