നിറമരുതൂരിൽ 13ന് മെഗാ തൊഴിൽമേള

തിരൂർ: സോഷ്യൽ റിസർച് സൊസൈറ്റിയും തിരൂർ സ്റ്റുഡൻറ് സൊല്യൂഷൻസും ചേർന്ന് 13ന് നിറമരുതൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 45ഓളം പ്രശസ്ത കമ്പനികൾ പങ്കെടുക്കും. 18നും 40നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. േമയ് 10ന് മുമ്പായി www.clspvt.com എന്ന പോർട്ടിൽ സൗജന്യമായി രജിസ്റ്റർ ചെയ്യണം. മേള രാവിലെ 10ന് വി. അബ്ദുറഹ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ നിറമരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുഹ്റ റസാഖ്, വൈസ് പ്രസിഡൻറ് കെ.വി. സിദ്ദീഖ്, കെ.ടി. കേശവൻകുട്ടി, കെ. അശ്വതി, പൊക്ലാത്ത് മുസ്തഫ, കുന്നുമ്മൽ ദാസൻ എന്നിവർ പങ്കെടുത്തു. ജെ.സി.ഐ മെഗാ വിദ്യാഭ്യാസ പ്രദർശനം ഇന്ന് തിരൂർ: ജെ.സി.ഐ തിരൂർ ചാപ്റ്ററും പാത്ത് ഫൈൻഡർ എജുക്കേഷൻ ഫൗണ്ടേഷനും ചേർന്ന് ചൊവ്വാഴ്ച തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ സൗജന്യ മെഗാ വിദ്യാഭ്യാസ പ്രദർശനം നടത്തുന്നതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെയാണ് പരിപാടി. പ്ലസ് ടു, ബിരുദം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് തൊഴിൽസാധ്യതയുള്ള കോഴ്സുകൾ കണ്ടെത്താൻ അന്താരാഷ്ട്ര, ദേശീയതല വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രദർശനത്തിൽ പങ്കെടുക്കും. പ്രഫ. അരുൺ നയിക്കുന്ന ഗൈഡൻസ് ക്ലാസും നടക്കും. വിവരങ്ങൾക്ക്: 9846009494, 9497130104. വാർത്തസമ്മേളനത്തിൽ ജെ.സി.ഐ ചാപ്റ്റർ പ്രസിഡൻറ് വി.വി. സത്യാനന്ദൻ, ജംഷാദ് കൈനിക്കര, അജയകുമാർ, കബീർ റിഫാഹി അടീപ്പാട്ട് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.