പറവണ്ണ: 'കാടിെൻറ മക്കൾക്ക് കാരുണ്യത്തിെൻറ സ്പർശം' എന്ന സന്ദേശവുമായി തെരുവോരം ഡെസ് റ്റിറ്റ്യൂട്ട് കെയറിെൻറ നേതൃത്വത്തിൽ നിലമ്പൂർ പാറക്കോട് ആദിവാസി കോളനിയിലേക്ക് യാത്ര നടത്തി. ആദിവാസികൾക്കിടയിൽ അരി, പുതപ്പ്, പഞ്ചസാര, സോപ്പ്, വസ്ത്രം തുടങ്ങിയവ വിതരണം ചെയ്തു. പായസവും സമ്മാനിച്ചു. ആദിവാസി മൂപ്പൻ കേത്തന് അരി നൽകി ചെയർമാൻ കെ.പി. സുധീർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.പി. ശശി, മുനീർ കോട്ടക്കൽ, സി.എം.സി. കാദർ, പറവണ്ണ, ഹരികൃഷ്ണൻ, ശങ്കരൻ ചാലിൽ, ചന്ദ്രൻ പുല്ലാട്ട്, ആലി വേങ്ങര, പ്രവീൺ താനൂർ, ഫൈസൽ മുനീർ, റസാക്ക് ഇരിങ്ങാവൂർ എന്നിവർ നേതൃത്വം നൽകി. സ്വാഗതസംഘമായി തിരൂര്‍: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തിരുവനന്തപുരം മുതല്‍ കാസർകോട് വരെ സംഘടിപ്പിക്കുന്ന സാംസ്‌കാരിക യാത്രക്ക് സ്വീകരണം നൽകാൻ തിരൂരിൽ സ്വാഗത സംഘം രൂപവത്കരിച്ചു. ചെയർപേഴ്സനായി നഗരസഭ ഉപാധ്യക്ഷ മുനീറ കിഴക്കാം കുന്നത്ത്, കണ്‍വീനറായി കെ.പി. ഷാജൽ എന്നിവരെ തെരഞ്ഞെടുത്തു. നഗരസഭ കൗൺസിലർ പി.കെ.കെ. തങ്ങൾ, നാസര്‍ കൊട്ടാരത്ത്, ശാന്തകുമാരി, ഹരിദാസന്‍, പി. ഹംസകുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. അന്‍വര്‍ സ്വാഗതവും കെ. ഷിബിൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.