ആർഭാട വിവാഹങ്ങൾക്കെതിരെ എം.എസ്.എസ് കാമ്പയിൻ

പരപ്പനങ്ങാടി: ആർഭാട വിവാഹങ്ങൾക്കും സ്ത്രീധന ദുരാചാരത്തിനുെമതിരെ എം.എസ്.എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിനി​െൻറ ജില്ലതല ഉദ്ഘാടനം പരപ്പനങ്ങാടിയിൽ ചരിത്രകാരൻ ഡോ. ഹുസൈൻ രണ്ടത്താണി നിർവഹിച്ചു. എം.എസ്.എസ് ജില്ല പ്രസിഡൻറ് നിയാസ് പുളിക്കലകത്ത് അധ്യക്ഷത വഹിച്ചു. ഗ്രന്ഥരചയിതാവും എം.എസ്.എസ് ജില്ല സെക്രട്ടറിയുമായിരുന്ന എൻ.പി. അലി ഹസ്സൻ അനുസ്മരണവും നടന്നു. എം.എസ്.എസ് സംസ്ഥാന ഉപാധ്യക്ഷൻ എൻജിനീയർ പി. മമ്മദ് കോയ അനുസ്മരണ പ്രഭാഷണം നടത്തി. നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബർ, നഗരസഭ കൗൺസിലർ സെയ്തലവി കടവത്ത്, എം.എസ്.എസ് ജില്ല സെക്രട്ടറി കെ.പി. ഫസലുദ്ദീൻ, കൺവീനർ കെ. അഹമ്മദ് കുട്ടി, യൂനിറ്റ് പ്രസിഡൻറ് ചുക്കാൻ ഇബ്രാഹീം ഹാജി, പി. അബ്ദുൽ ലത്വീഫ് മദനി, പി.കെ. അബൂബക്കർ ഹാജി, കാട്ടുങ്ങൽ മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.