'ആസക്തിക്കെതിരെ ആത്മസമരം' എസ്.വൈ.എസ് റമദാന്‍ കാമ്പയിന്‍

മലപ്പുറം: 'ആസക്തിക്കെതിരെ ആത്മസമരം' പ്രമേയത്തിൽ മേയ് 15 മുതല്‍ ജൂണ്‍ 15 വരെ റമദാന്‍ കാമ്പയിന്‍ ആചരിക്കാന്‍ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാനതല ഉദ്ഘാടനം മേയ് 15ന് കടലുണ്ടിയില്‍ നടക്കും. ജില്ല, മണ്ഡലം, പഞ്ചായത്ത്, ശാഖ തലങ്ങളില്‍ പരിപാടികള്‍ നടക്കും. ശാഖ കമ്മിറ്റികള്‍ ശേഖരിച്ച പ്രവര്‍ത്തന ഫണ്ട് ജില്ല സെക്രട്ടറിമാര്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. സംസ്ഥാന ജോ. സെക്രട്ടറി അഹ്മദ് തെര്‍ളായിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്താന്‍ യോഗം തീരുമാനിച്ചു. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, നാസര്‍ ഫൈസി കൂടത്തായി, സലീം എടക്കര, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, എ.എം. പരീദ്, ഷറഫുദ്ദീന്‍ വെണ്‍മനാട്, ഇബ്രാഹീം ബാഖവി കണ്ണൂർ, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി, ശരീഫ് ദാരിമി നീലഗിരി, പി. സുബൈർ, സി.ബി. അബ്ദുറഹ്മാന്‍ കുട്ടി, മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ. മോയിന്‍കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.