മലപ്പുറം: മഞ്ചേരി ഇൻഡോഷെയർ സാംസ്കാരിക കൂട്ടായ്മയുടെ എ.എസ്. അനൂപ് സ്മാരക മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു. പ്രിൻറ് മാധ്യമ വിഭാഗത്തിൽ തേജസ് ലേഖകൻ ടി.പി. ജലാലും ദൃശ്യമാധ്യമത്തിൽ മാതൃഭൂമി ന്യൂസിലെ വിപിൻ സി. വിജയനും അവാർഡിന് അർഹരായി. മംഗളം ദിനപത്രത്തിലെ വി.പി. നിസാർ പ്രത്യേക പരാമർശത്തിന് അർഹനായി. ന്യൂസ് ഫോേട്ടാഗ്രാഫർക്കുള്ള അവാർഡ് മനോരമയിലെ സമീർ എ. ഹമീദിനും ടി.വി. കാമറമാനുള്ള അവാർഡ് മീഡിയവണ്ണിലെ പി.എം. ഷാഫിക്കുമാണ്. കവി മണമ്പൂർ രാജൻബാബു അധ്യക്ഷനായ ജൂറിയാണ് അവാർഡ് നിർണയിച്ചത്. 5001 രൂപയും ശിൽപവും അടങ്ങുന്ന അവാർഡ് ശനിയാഴ്ച മേഞ്ചരിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് മണമ്പൂർ രാജൻ ബാബു, നിശാന്ത് നായർ, പ്രമോദ് കുമാർ, നിഷാന്ത് കാലടി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.