എ പ്ലസ് പ്രതിഭകളെ അനുമോദിച്ചു

കരുവാരകുണ്ട്: നീലാഞ്ചേരി, കരുവാരകുണ്ട്, തുവ്വൂർ, ദാറുന്നജാത്ത് ഹൈസ്കൂളുകളിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 73 വിദ്യാർഥികൾക്ക് കരുവാരകുണ്ട് പൊലിമ സാംസ്കാരിക വേദി സ്വീകരണം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. കെ. വിജയൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.പി. ബിജിന, ഫിനിക്സ് കോളജ് ജനറൽ മാനേജർ വി. ശറഫുദ്ദീൻ, എ. അപ്പുണ്ണി മാസ്റ്റർ, പി. ശബീർ, പി.കെ. അനിൽ, സുരേഷ് മഞ്ചേരി, ചന്തു മനയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.