പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു -മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിലമ്പൂര്‍: പൊതു വിദ്യാലയങ്ങളില്‍ പ്രവേശനത്തിന് മുമ്പെങ്ങും കാണാത്ത കുട്ടികളുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍. വല്ലപ്പുഴ ഡിവിഷന്‍തല വിദ്യാര്‍ഥി സംഗമം കളിക്കൂട്ടം ഉദ്ഘാടനവും പഠനോപകരണ വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒരു ലക്ഷം കുട്ടികളുടെ വര്‍ധനവാണുണ്ടായത്. ഈ വര്‍ഷം ഇത് ഇരട്ടിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെ ആദരിച്ചു. നാടക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിലമ്പൂര്‍ ആയിശയുടെ സഹോദരന്‍ മാനു മുഹമ്മദ്, സിവില്‍ സര്‍വിസ് പരീക്ഷയില്‍ റാങ്ക് നേടിയ ജിതിന്‍ റഹ്മാന്‍, മികച്ച വനിത കര്‍ഷക ചന്ദ്രകാന്തി, പച്ചക്കറി കൃഷിയില്‍ മികവ് തെളിയിച്ച രവീന്ദ്രന്‍ തുടങ്ങിയവരെയും ആദരിച്ചു. കലാകാരിയായ വിനീത വരച്ച ചെഗുവേരയുടെ ഛായാചിത്രം മന്ത്രി ഡിവിഷന്‍ കൗൺസിലര്‍ക്ക് കൈമാറി. ഡിവിഷനിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കൗൺസിലര്‍ പി.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സൻ പത്മിനി ഗോപിനാഥ് മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലര്‍മാരായ പാലോളി മെഹബൂബ്, മുസ്തഫ കളത്തുംപടിക്കല്‍, സി.പി.ഐ ജില്ല സെക്രട്ടറി പി.പി. സുനീര്‍, ഏരിയ സെക്രട്ടറി ആര്‍. പാര്‍ഥസാരഥി, ബി.ജെ.പി മണ്ഡലം പ്രസിഡൻറ് കെ.വി വിശ്വനാഥന്‍, റാഷിയ ബിനു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.