എസ്.ഇ.യു കുത്തിയിരുപ്പ് സമരം

മലപ്പുറം: തദ്ദേശ സ്വയംഭരണ വകുപ്പ് സംയോജന നീക്കം ഉപേക്ഷിക്കുക, അശാസ്ത്രീയ കരട് നിർദേശം തള്ളിക്കളയുക, 50 ശതമാനം നേരിട്ട് നിയമനം നടത്താനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുമായി എസ്.ഇ.യു ജില്ല കമ്മിറ്റി കലക്ടറേറ്റ് പരിസരത്ത് കുത്തിയിരുപ്പ് സമരം നടത്തി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. അബ്ദുൽ ബഷീർ അധ്യക്ഷത വഹിച്ചു. മഞ്ഞളാംകുഴി അലി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പി. അബ്ദുൽ ഹമീദ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി യു.എ. ലത്തീഫ്, ഉമ്മർ അറക്കൽ, പി.കെ.സി. അബ്ദുൽ റഹ്മാൻ, നൗഷാദ് മണ്ണിശ്ശേരി, എസ്.ഇ.യു സംസ്ഥാന പ്രസിഡൻറ് എ.എം. അബൂബക്കർ, സി.എച്ച്. ജലീൽ, എം.എ. മുഹമ്മദാലി, അബ്ദുല്ല കോഴിക്കോട്, കെ.ടി. അമാനുല്ല, ഇസ്മായിൽ, വി.പി. ദിനേശ്, ഷൂക്കൂർ, ടി.സി. അബ്ദുൽ ലത്തീഫ്, റഷീദ്, പി. അസ്ലഹ്, അബ്ദുൽ മജീദ്, ആമിർ കോഡൂർ, ഹമീദ് കുന്നുമ്മൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.