കസ്തൂർബ കലാസമിതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം

എടവണ്ണ: എടവണ്ണയിലെയും പരിസര പ്രദേശങ്ങളിലെയും കലാകാരൻമാരുടെ കൂട്ടായ്മയായ കസ്തൂർബ കലാസമിതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ലോഗോ പ്രകാശനം, കലാവിരുന്ന്, മാജിക് ഷോ, ചക്ക ഫെസ്റ്റ് തുടങ്ങിയവ സംഘടിപ്പിച്ചു. മജീഷ്യൻ മലയിൽ ഹംസ ഉദ്ഘാടനം ചെയ്തു. പി. അലി അക്ബർ അധ്യക്ഷത വഹിച്ചു. നാടക നടൻ മജീദ് എടവണ്ണ, പി.കെ.എം. ബഷീർ, കബീർ മാലങ്ങാടൻ, ചിത്രകാരൻ മഹേഷ് ചിത്രവർണം, സി.എച്ച്. സുബൈർ, കെ. മജീദ് എന്നിവർ സംസാരിച്ചു. പടം.. കസ്തൂർബ കലാസമിതിയുടെ ലോഗോ മജീഷ്യൻ മലയിൽ ഹംസ പ്രകാശനം ചെയ്യുന്നു കുരുന്നുജീവന് തണലേകാൻ നാട് കൈകോർത്തു എടവണ്ണ: കുരുന്നുജീവന് തണലേകാൻ നാടൊന്നാകെ മുന്നിട്ടിറങ്ങി ഒറ്റദിവസം പിരിച്ചെടുത്തത് ലക്ഷങ്ങൾ. ഒതായി പടിഞ്ഞാറെ ചാത്തല്ലൂരിലെ വാളക്കോടൻ അനീഷി​െൻറ മകൻ നാല് വയസ്സുകാരനായ അഖിലി​െൻറ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി പണം സ്വരൂപിക്കാനാണ് നൂറുകണക്കിനാളുകൾ ബക്കറ്റുകളുമായി സി.എൻ.ജി റോഡിലിറങ്ങിയത്. തിങ്കളാഴ്ച രാവിലെ ആറു മുതൽ വൈകീട്ട് ഏഴുവരെയാണ് നാട്ടുകാർ ആറ് ഗ്രൂപ്പുകളായി തിരിഞ്ഞ് ബസുകളിലും മറ്റു വാഹനങ്ങളിൽനിന്നുമായി രണ്ട് ലക്ഷത്തിലേറെ രൂപ പിരിച്ചെടുത്തത്. ഇതോടെ സമാഹരിച്ച തുക 20 ലക്ഷത്തോളമാകും. മേയ് പത്തോടെ പിരിവ് നിർത്താനുള്ള ആലോചനയിലാണ് സഹായ സമിതി കമ്മിറ്റി. വെല്ലൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഖിലിന് 25 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്കായി െചലവ് വരുന്നത്. പടം.. എടവണ്ണ സീതി ഹാജി പാലത്തിന് സമീപത്ത് റോഡിൽ അഖിലിനായി പിരിവെടുക്കുന്ന നാട്ടുകാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.