പുലാമന്തോൾ: ഗ്രാമപഞ്ചായത്തിലെ യുവാക്കളുടെ ചിരകാലാഭിലാഷമായിരുന്ന കളിക്കള നിർമാണത്തിന് വടക്കൻ പാലൂരിൽ തുടക്കം. മാറി മാറി അധികാരത്തിലേറിയ പഞ്ചായത്ത് ഭരണസമിതികൾക്ക് മുന്നിൽ യുവാക്കൾ ഉന്നയിച്ച പ്രധാന ആവശ്യം സ്ഥലപരിമിതി കാരണം അവഗണിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അധികാരത്തിലേറുകയും കായികപ്രേമിയായ മുഹമ്മദ് ഹനീഫ പഞ്ചായത്ത് ഭരണസാരഥിയാവുകയും ചെയ്തതോടെയാണ് സ്വപ്നങ്ങൾക്ക് വീണ്ടും ചിറകു മുളച്ചത്. നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് പുലാമന്തോൾ വടക്കൻ പാലൂരിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തിയത്. സെൻറിന് 43,000 രൂപ എന്ന നിലവാരത്തിലാണ് 169 സെൻറ് സ്ഥലം വാങ്ങിയത്. 2017-18 വാർഷിക പദ്ധതിയിലുൾപ്പെടുത്തി രണ്ട് ലക്ഷത്തിൽപരം രൂപ ചെലവഴിച്ചാണ് ഇപ്പോൾ സ്ഥലം നിരപ്പാക്കലിന് തുടക്കമായത്. കഴിഞ്ഞ വർഷം നിരപ്പാക്കാൻ ശ്രമിച്ചെങ്കിലും ഒരു ക്യൂബിക്കിനു മീതെ മണ്ണുനീേക്കണ്ടതിനാൽ തിരുവനന്തപുരത്ത് നിന്ന് അനുമതി ലഭിക്കേണ്ടതുണ്ടായിരുന്നു. മണ്ണു നീക്കലിന് ശേഷം ചുറ്റുമതിൽ നിർമാണത്തിന് തുടക്കം കുറിക്കും. തുടർന്ന് സ്റ്റേഡിയത്തിൽ ഇലവൻസ് ഫുട്ബാൾ ഗ്രൗണ്ട്, വടംവലി കോർട്ട്, വോളിബാൾ കോർട്ട് എന്നിവ നിർമിക്കാനാണ് പദ്ധതിയിലുള്ളത്. സ്റ്റേഡിയത്തിെൻറ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശം പഞ്ചായത്ത് പ്രസിഡൻറ് വി.പി. മുഹമ്മദ് ഹനീഫ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. രാജേഷ്, കോഒാഡിനേറ്റർ സുഹൈൽ തുടങ്ങിയവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.