അബൂബക്കർ വിടവാങ്ങി; നാല്​ പതിറ്റാണ്ടി​െൻറ മധുരിക്കും ഒാർമകൾ ബാക്കിയാക്കി

മങ്കട: നാലു പതിറ്റാണ്ടായി നാട്ടിലും വിവിധ ഉത്സവ സ്ഥലങ്ങളിലും ശർക്കര മിഠായി വിൽപന നടത്തിയിരുന്ന അബൂബക്കർ ഒാർമയായി. മിഠായി അബൂബക്കർ എന്നറിയപ്പെടുന്ന കടന്നമണ്ണ പാതാരി അബൂബക്കറാണ് കഴിഞ്ഞ ദിവസം രാത്രി മരണപ്പെട്ടത്. 15 വയസ്സ് മുതൽ തുടങ്ങിയതാണ് മിഠായി കച്ചവടം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഏത് ഉത്സവമുണ്ടായാലും അവിടെ അബൂബക്കറി​െൻറ കച്ചവടമുണ്ടാകും. ഉത്സവമില്ലാത്ത സമയങ്ങളിൽ വഴിയോരങ്ങളിൽ ഷെഡ് കെട്ടിയാകും കച്ചവടം. ആദ്യകാലത്ത് ഒറ്റക്കായിരുന്നു. പിന്നീട് മക്കളും സഹായത്തിനെത്തി. ഇപ്പോൾ ജോലിക്കാരെ വെച്ച് കച്ചവടം പുരോഗമിച്ചു വരുന്നതിനിടെയാണ് മരണം. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദ​െൻറ കടുത്ത ആരാധകനായിരുന്ന അബൂബക്കർ വി.എസ് ജില്ലയിലെവിടെയെത്തിയാലും പ്രസംഗം കേൾക്കാൻ മുൻപന്തിയിൽ തന്നെയുണ്ടാകും. കരിയർ ഗൈഡൻസ് ക്ലാസ് മേലാറ്റൂർ: പുത്തൻകുളം ഒരുമ െറസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡൻറ് കെ.കെ. ഇല്യാസ് ഉദ്ഘാടനം ചെയ്തു. പി. ഹരിദാസൻ അധ്യക്ഷത വഹിച്ചു. ആകാശവാണി പ്രോഗ്രാം ഓഫിസർ മുനീർ ആമയൂർ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.