കോട്ടക്കല്‍: ആശ്രയം ചാരിറ്റബിള്‍ ട്രസ്റ്റ് കോട്ടക്കല്‍ കാവതികളത്ത് വയോജനങ്ങള്‍ക്കായി സ്‌നേഹസദനം എന്ന പേരില്‍ പകല്‍വീട് തുടങ്ങി. തിങ്കളാഴ്ച ഒമ്പതുപേര്‍ രജിസ്റ്റര്‍ ചെയ്തു. സ്നേഹസദനത്തിെൻറയും പാലിയേറ്റിവ് ബോധവത്കരണത്തിെൻറയും ഉദ്ഘാടനം കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വഹിച്ചു. കോട്ടക്കല്‍ നഗരസഭാധ്യക്ഷന്‍ കെ.കെ. നാസര്‍ മുഖ്യപ്രഭാഷണം നടത്തി. ആശ്രയം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ യു. ഭരതന്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ട്രഷറര്‍ സി.കെ. അബ്ദുറഹ്മാന്‍, പി. ഉസ്മാന്‍കുട്ടി, എന്‍ജിനീയര്‍ അബ്ദുൽ കരീം, അടുവണ്ണി സെയ്തുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.