ബംഗാളി വിദ്യാർഥിയുടെ എ പ്ലസ് നേട്ടത്തിന് അനുമോദനവുമായി എം.എൽ.എ

പട്ടാമ്പി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ബാപിറായിയെ അനുമോദിക്കാൻ മുഹമ്മദ് മുഹ്സിൻ എം.എൽ.എ എത്തി. തിരുവേഗപ്പുറയിലെ വാടക ക്വാർട്ടേഴ്സിലെത്തിയ എം.എൽ.എ ഉപഹാരം നൽകി. പശ്ചിമബംഗാള്‍ സ്വദേശിയായ ബാപിറായ് എടപ്പലം പി.ടി.എം.വൈ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പരീക്ഷയെഴുതിയത്. നിര്‍മാണ തൊഴിലാളിയായ ശുക്രാഞ്ചന്‍ റായിയുടെയും ചഞ്ചല റായിയുടെയും മകനായ ബാപി 10 വര്‍ഷം മുമ്പാണ് കേരളത്തിലെത്തിയത്. രണ്ടാം ക്ലാസുവരെ സ്വദേശത്തെ സ്‌കൂളില്‍ പഠിച്ചിരുന്നെങ്കിലും കുടുംബത്തോടെ കേരളത്തിലെത്തിയതോടെ വീണ്ടും ഒന്നാം ക്ലാസില്‍ ചേര്‍ന്നു. നരിപ്പറമ്പ് ഗവ. യു.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി. മുൻ വിളയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. കൃഷ്ണൻകുട്ടി, പി.ടി.എ പ്രസിഡൻറ് എം. ഉണ്ണികൃഷ്ണൻ, ചന്ദ്രൻ, ഉമ്മർ, കരീം അലി എന്നിവർ ഒപ്പമുണ്ടായിരുന്നു. ചിത്രം: mohptb 61 ബാപിറായിയുടെ വീട്ടിലെത്തി മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉപഹാരം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.