വൈദ്യുതിതൂണിലെ പരസ്യബോർഡുകൾ നീക്കി

എടപ്പാൾ: ടൗണിലും പരിസരപ്രദേശങ്ങളിലും വൈദ്യുതിതൂണുകളിൽ സ്ഥാപിച്ചിരുന്ന പരസ്യബോർഡുകൾ നീക്കിത്തുടങ്ങി. ലൈൻ വർക്കർമാർക്ക് അറ്റകുറ്റപ്പണികള്‍ക്കായി തൂണിൽ കയറാൻ പ്രയാസം സൃഷ്ടിക്കുന്ന തരത്തിലായിരുന്നു പലയിടത്തും കൊടികളും ഫ്ലക്സുകളും സ്ഥാപിച്ചിരുന്നത്. കെ.എസ്.ഇ.ബി അധികൃതർ പലതവണ സ്ഥാപനങ്ങളോട് ഇവ മാറ്റാന്‍ നിർദേശം നൽകിയിട്ടും മാറ്റാത്തതിനെ തുടർന്നാണ് കെ.എസ്.ഇ.ബി അധികൃതർ നേരിട്ടെത്തി അഴിച്ചുമാറ്റിയത്. പരസ്യബോർഡുകളും തോരണങ്ങളും സ്ഥാപിക്കുന്നത് ഇതരസംസ്ഥാന തൊഴിലാളികളും മറ്റ് ജില്ലകളിൽനിന്ന് എത്തുന്നവരുമാണ്. രാത്രിയാണ് പരസ്യബോർഡുകൾ സ്ഥാപിക്കുന്നതെന്നതിനാൽ ഇത്തരക്കാരെ പിടികൂടാൻ അധികൃതർക്കാവുന്നില്ല. പരസ്യസാമഗ്രികള്‍ സ്ഥാപിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്താനുള്ള നീക്കത്തിലാണ് കെ.എസ്.ഇ.ബി അധികൃതർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.