അന്താരാഷ്​ട്ര ന്യൂനപക്ഷ സമ്മേളനം: മുനവ്വറലി തങ്ങളും ഹക്കീം ഫൈസി ആദൃശ്ശേരിയും പങ്കെടുക്കും

വളാഞ്ചേരി: യു.എ.ഇ സർക്കാറി​െൻറ സഹിഷ്ണുത മന്ത്രാലയത്തിന് കീഴിൽ നടക്കുന്ന അന്താരാഷ്ട്ര ന്യൂനപക്ഷ കോൺഫറൻസിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങളും വിദ്യാഭ്യാസ വിചക്ഷണൻ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയും കേരളത്തി​െൻറ പ്രതിനിധികളാവും. മേയ് എട്ട്, ഒമ്പത് തീയതികളിൽ അബൂദബിയിലാണ് സമ്മേളനം. 'മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഭാവി: അവസരങ്ങളും വെല്ലുവിളികളും' എന്നതാണ് പ്രമേയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.