കേന്ദ്ര-സംസ്ഥാന ഭരണം ജനങ്ങൾക്ക് ദുരിതമായി -പി.കെ. കുഞ്ഞാലിക്കുട്ടി എടപ്പാൾ: കേന്ദ്ര-സംസ്ഥാന ഭരണം ജനങ്ങൾക്ക് ദുരിതമായതായി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. വട്ടംകുളം പഞ്ചായത്ത് മുസ്ലിംലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിെൻറ ഭാഗമായി ഒരുമാസം നീണ്ടുനിന്ന പരിപാടികളുടെ പരിസമാപ്തി കുറിച്ച് റാലിയോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. വട്ടംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ പ്രഥമ ശിഹാബ് തങ്ങൾ മതമൈത്രി പുരസ്കാരം നേടിയ പന്നിക്കോട് രവികുമാറിന് പി.കെ. കുഞ്ഞാലിക്കുട്ടി പുരസ്കാരം സമ്മാനിച്ചു. ദീർഘകാലമായി പത്രം വിതരണം ചെയ്യുന്ന കെ.പി. മൊയ്തീൻകുട്ടിക്കും ജീവകാരുണ്യ പ്രവർത്തനരംഗത്തെ സേവനങ്ങൾക്ക് ഷാഹുലിനും അബ്ദുല്ലക്കുട്ടി മാസ്റ്റർക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു. ടി.പി. ഹൈദരാലി അധ്യക്ഷത വഹിച്ചു. ഡോ. സി.പി. ബാവ ഹാജി, അബ്ദുറഹ്മാൻ രണ്ടത്താണി, സിദ്ദീഖലി രാങ്ങാട്ടൂർ, ഇബ്രാഹിം മൂതൂർ, പത്തിൽ അഷ്റഫ്, കെ.പി. മുഹമ്മദാലി ഹാജി, വി.കെ.എം. ഷാഫി എന്നിവർ സംസാരിച്ചു. പടം...tirp9 വട്ടംകുളം പഞ്ചായത്ത് മുസ്ലിംലീഗ് സമ്മേളനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യുന്നു ഏകജാലക പ്രവേശനം പരിചയപ്പെടുത്തൽ എടപ്പാള്‍: എടപ്പാള്‍ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഏകജാലക പ്രവേശന നടപടികൾ പരിചയപ്പെടുത്താനുള്ള ക്ലാസ് സംഘടിപ്പിക്കും. എട്ടിന് രാവിലെ 9.30നാണ് ക്ലാസ്. ഇതോടൊപ്പം ഹയർസെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻറ്സ് കൗൺസലിങ് സെല്ലിന് കീഴിെല ഫോക്കസ് പോയൻറിെൻറ താലൂക്കുതല ഉദ്ഘാടനവും നടക്കും. ഫോക്കസ് പോയൻറ് 18 വരെ പ്രവർത്തിക്കും. പ്ലസ് വൺ അഡ്മിഷൻ, ഉന്നത പഠനസാധ്യതകൾ എന്നിവയിൽ വിദ്യാർഥികൾക്ക് മാർഗനിർദേശങ്ങൾ ഫോക്കസ് പോയൻറിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.