അയൽവാസി വീടിന്​ തീവെച്ചു; ബാലൻ വെന്തുമരിച്ചു

കുടുംബത്തിലെ അഞ്ചുപേർ ഗുരുതര നിലയിൽ അമൃത്സർ: പഞ്ചാബിൽ അയൽവാസി വീടിന് തീവെച്ചതിനെ തുടർന്ന് 10 വയസ്സുകാരൻ വെന്തുമരിച്ചു. കുടുംബത്തിലെ അഞ്ചുപേർ ഗുരുതര പൊള്ളലേറ്റ് ചികിത്സയിലാണ്. ഹോശിയാർപുറിലെ ടാൻഡയിലാണ് സംഭവം. ഹർമൻപ്രീത് എന്ന ബാലനാണ് മരിച്ചത്. േജാഗീന്ദർ സിങ് എന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. േജാഗീന്ദറി​െൻറ ഭാര്യ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നിൽ അയൽവാസിയായ ഹർമൻപ്രീതി​െൻറ പിതാവാണെന്ന് ജോഗീന്ദർ സംശയിച്ചിരുന്നു. ഇതാണ് തീവെപ്പിലേക്ക് നയിച്ചതെന്ന് സൂചനയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.