തിരൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് തുഞ്ചെൻറ മണ്ണിൽ മാധ്യമത്തിെൻറ ആദരം. എൻട്രൻസ് പരിശീലന സ്ഥാപനമായ എലൈറ്റ് ലേണേഴ്സ് തിരൂർ കേന്ദ്രവുമായി സഹകരിച്ച് നടത്തിയ പരിപാടി വാഗൺ ട്രാജഡി സ്മാരക മുനിസിപ്പൽ ടൗൺഹാളിൽ സി. മമ്മുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജീവിതവിജയം നേടുന്നതിന് ആത്മവിശ്വാസവും ഉത്സാഹവുമാണ് വിദ്യാർഥികൾ കൈമുതലായി സൂക്ഷിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ല കൈവരിച്ച നേട്ടത്തിന് മാറ്റ് കൂട്ടുന്നതാണ് മാധ്യമം സംഘടിപ്പിച്ച പരിപാടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കൊപ്പം ഒമ്പത് എ പ്ലസ് നേടിയവരും ആദരം ഏറ്റുവാങ്ങി. ജില്ലയുടെ അഭിമാനമായ പ്രതിഭകൾക്കുള്ള ആദരം വിദ്യാഭ്യാസമേഖലക്കാകെ പ്രോത്സാഹനം നൽകുന്നതാണെന്ന് ആശംസയർപ്പിച്ച ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ അനിത കിഷോർ പറഞ്ഞു. മാധ്യമം മലപ്പുറം യൂനിറ്റ് ന്യൂസ് എഡിറ്റർ കെ.എ. ഹുസൈൻ അധ്യക്ഷത വഹിച്ചു. കരിയർ കൗൺസിലറും ലൈഫ് കോച്ചുമായ ജമാലുദ്ദീൻ മാളിക്കുന്ന് മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. തിരുനാവായ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഫൈസൽ എടശ്ശേരി, എലൈറ്റ് ലേണേഴ്സ് ഡയറക്ടർമാരായ ഷുഹൈബ് മുളിയത്തിൽ, ഹനീഷ്, സലാം പി. ലില്ലിസ് എന്നിവർ സംബന്ധിച്ചു. മാധ്യമം തിരൂർ റിപ്പോർട്ടർ ജമാൽ ചേന്നര സ്വാഗതവും മലപ്പുറം യൂനിറ്റ് പരസ്യ വിഭാഗം മാനേജർ അബ്ദുസമദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.