മാധ്യമങ്ങൾ എന്നും ബി.ജെ.പിക്കെതിര്​ ^കെ. രാമചന്ദ്രൻ

മാധ്യമങ്ങൾ എന്നും ബി.ജെ.പിക്കെതിര് -കെ. രാമചന്ദ്രൻ ആലത്തിയൂർ: മാധ്യമങ്ങളുടെ പിന്തുണ കൊണ്ടല്ല ബി.ജെ.പി ഇത്രയും വളർന്നതെന്നും ബി.ജെ.പിെയയും ആർ.എസ്.എസിനെയും കരിവാരി തേക്കാൻ രാഷ്ട്രീയ പാർട്ടികളേക്കാൾ മുൻപന്തിയിൽ മാധ്യമങ്ങളാണെന്നും ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. രാമചന്ദ്രൻ. ആലത്തിയൂരിൽ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖര​െൻറ നേതൃത്വത്തിൽ ആരംഭിച്ച ജനമുന്നേറ്റ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം പ്രസ് ക്ലബിലെ മാധ്യമപ്രവർത്തകർക്കിടയിൽ മതതീവ്രവാദികൾ കയറിക്കൂടിയിട്ടുണ്ട്. അത് അന്വേഷിക്കും. കഴിഞ്ഞദിവസം ആർ.എസ്.എസ് പ്രകടനത്തിലേക്ക് അതിക്രമിച്ചു കടന്ന് പ്രശ്നമുണ്ടാക്കാൻ ഒരാൾ ശ്രമിച്ചു. പ്രവർത്തകർ ചോദ്യം ചെയ്യുന്നതിനിടെ ഫോട്ടോ എടുത്ത ഒരാളെയാണ് പ്രകടനക്കാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. അത് മാധ്യമപ്രവർത്തകനാണെന്നോ ഒാടിക്കയറിയത് പ്രസ് ക്ലബ് ആണെന്നോ അറിയാതെയാണ് പ്രവർത്തകർ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.