ചക്കവിഭവങ്ങൾക്ക് മാത്രമായി ആദ്യ ​റസ്​റ്റാറൻറ് മഞ്ചേരിയിൽ

മഞ്ചേരി: ചക്ക കൊണ്ട് 35ഒാളം വിഭവങ്ങളുമായി മഞ്ചേരി മുട്ടിപ്പാലത്ത് പുതിയ സംരംഭം ഏഴിന് ഉച്ചക്ക് രണ്ടിന് തുടങ്ങും. കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ആനക്കയം പന്തല്ലൂരിലെ മഠത്തിൽ ഷിജിയും കയ്യാനിക്കൽ ഷാജിയുമാണ് സംരംഭകർ. നിലവിൽ പന്തല്ലൂർ കേന്ദ്രീകരിച്ച് ഇവർക്ക് ഉൽപാദന കേന്ദ്രമുണ്ട്. പത്തു തൊഴിലാളികളുമായി നാലുവർഷമായി ഇത് പ്രവർത്തിക്കുന്നുണ്ട്. മലയാളിക്ക് വേണ്ടത്ര ബോധ്യമില്ലാത്ത ചക്ക ഉപയോഗിച്ച് ബേക്കറിയിൽ കിട്ടാവുന്ന എല്ലാതരം ഭക്ഷ്യ ഉൽപന്നങ്ങളും ഇവർ ഉണ്ടാക്കും. വിവിധ ഭക്ഷ്യമേളകളിലും കുടുംബശ്രീ സംരംഭങ്ങളിലും ഇത് പ്രദർശിപ്പിച്ച് ബോധ്യപ്പെടുത്തിയതാണ്. അതിനുശേഷമാണ് സംസ്ഥാനത്തുതന്നെ ചക്കവിഭവങ്ങൾ മാത്രം ലഭിക്കുന്ന ഒരു റസ്റ്റാറൻറ് ആരംഭിക്കുന്നത്. ചക്കകൊണ്ട് ഹലുവ, ബിരിയാണി, ശീതളപാനീയങ്ങൾ, ഉപ്പേരി, ജാം, പുഴുക്ക്, ദോശപ്പൊടി, ബിസ്കറ്റ്, ചമ്മന്തിപ്പൊടി തുടങ്ങി മൂന്നു ഡസൻ വിഭവങ്ങളാണ് പട്ടികയിൽ. സംരംഭത്തിന് കൃഷി വകുപ്പി‍​െൻറ എല്ലാ പിന്തുണയുമുണ്ടെന്നും ഇരുവരും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.