സ്വകാര്യ ദത്തെടുക്കൽ കേന്ദ്രങ്ങളിൽ നടക്കുന്നത് കച്ചവടം -മന്ത്രി കെ.കെ. ശൈലജ മലപ്പുറം: സ്വകാര്യ ദത്തെടുക്കൽ കേന്ദ്രങ്ങളിൽ ചില സ്ഥാപനങ്ങളിൽ നടക്കുന്നത് കച്ചവടമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും വില പറഞ്ഞ് കുട്ടികളെ വിൽക്കുന്ന സ്ഥിതിയാണെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ മൈലപ്പുറത്തെ ദത്തെടുക്കൽ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പല സ്ഥാപനങ്ങളും കുട്ടികളെ കൈമാറുമ്പോൾ നിബന്ധന വെക്കുകയോ രേഖകൾ സൂക്ഷിക്കുകയോ ചെയ്യുന്നില്ല. ഇത്തരത്തിൽ കുട്ടികളെ ദുരുപയോഗം ചെയ്യുന്നവരിൽ ഭിക്ഷാടന മാഫിയയും ഉൾപ്പെടുന്നുണ്ടെന്നും ഇതിന് തടയിടാൻ പ്രശംസനീയമായ പ്രവർത്തനങ്ങളാണ് ശിശുക്ഷേമ സമിതി നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡി.എം.ഒ കെ. സക്കീന, നഗരസഭ അംഗങ്ങളായ ഒ. സഹദേവൻ, മച്ചിങ്ങൽ ഹഫ്സത്ത്, ശിശുക്ഷേമ സമിതി ഭാരവാഹികളായ അഴീക്കോടൻ ചന്ദ്രൻ, ജി. രാധാകൃഷ്ണൻ, പി.എസ്. ഭാരതി, എം.കെ. പശുപതി, എസ്.പി. ദീപക്, സി. വിജയകുമാർ, ഒ.എം. ബാലകൃഷ്ണൻ, ആർ. രാജു, വി.പി. അനിൽ, കെ. മോഹൻദാസ്, നൗഷാദ് മണ്ണിശേരി, എം. മണികണ്ഠൻ, സി. ദിവാകരൻ, ഗീതാഞ്ജലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.