പ്ലസ് വൺ: സി.ബി.എസ്.ഇ വിദ്യാർഥികൾ ആശങ്കയിൽ

മലപ്പുറം: പ്ലസ് വണ്ണിന് അപേക്ഷിക്കാനുള്ള അവസാനതീയതി മേയ് 18 ആയതിനാൽ കേന്ദ്ര സിലബസുകളിൽ പരീക്ഷയെഴുതിയ കുട്ടികളുടെ അവസരം നഷ്ടമാവുമെന്ന് ആശങ്ക. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പത്താംക്ലാസ് ഫലം 21നേ വരികയുള്ളൂ. ഇതിനു മുമ്പ് പ്ലസ് വൺ പ്രവേശന നടപടി പൂർത്തിയാകുന്ന വിധമാണ് ഹയർ സെക്കൻഡറി വകുപ്പ് ഷെഡ്യൂൾ തയാറാക്കിയത്. അവസാനതീയതി നീട്ടണമെന്ന ആവശ്യവുമായി െപ്രെവറ്റ് സ്കൂൾ അസോസിയേഷൻ രംഗത്തുവന്നു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർഥികളെ പ്ലസ് വൺ ആദ്യ അലോട്ട്മ​െൻറിൽ ഉൾപ്പെടുത്തണമെന്ന് അഖിലേന്ത്യ െപ്രെവറ്റ് സ്കൂൾ ആൻഡ് ചിൽഡ്രൻ വെൽെഫയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവേശനത്തിനായി നടത്തുന്ന മാർക്ക് ഏകീകരണത്തിൽ കേന്ദ്ര സിലബസ് പഠിക്കുന്ന കുട്ടികളോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കമെന്നും അസോസിയേഷൻ വിദ്യാഭ്യാസമന്ത്രിക്കും ഹയർ സെക്കൻഡറി ഡയറക്ടർക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. പ്രസിഡൻറ് അനു ചാക്കോ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എം. അബ്ദുൽ നാസർ, എൻ. രാമചന്ദ്രൻ നായർ, ഡോ. കെ.ടി. മോസസ്, എം. ജൗഹർ അൽമാസ്, എ.എം. ഷാനവാസ്, ഡോ. ദീപ ചന്ദ്രൻ, കെ. ഹരിദാസൻ, നിഷ സുധാകരൻ, എസ്. സ്മിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.