എസ്.ടി.യു മണ്ഡലം സമ്മേളനം സമാപിച്ചു

പെരിന്തല്‍മണ്ണ: സംഘശക്തി തെളിയിച്ച് പെരിന്തല്‍മണ്ണ മണ്ഡലം എസ്.ടി.യു സമ്മേളനം സമാപിച്ചു. ശനിയാഴ്ച വൈകീട്ട് നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. പൊതുസമ്മേളനം എസ്.ടി.യു ദേശീയ ജന. സെക്രട്ടറി അഡ്വ. എം. റഹ്മത്തുല്ല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം. മുഹമ്മദ് എന്ന കുഞ്ഞിപ്പു അധ്യക്ഷത വഹിച്ചു. ഏറ്റവും നല്ല ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകനും സംഘാടകനുമായി തെരഞ്ഞെടുക്കപ്പെട്ട എസ്.ടി.യു ജില്ല വൈസ് പ്രസിഡൻറ് സി. അബ്ദുന്നാസര്‍, പച്ചീരി ഫാറൂഖ് എന്നിവര്‍ക്ക് മഞ്ഞളാംകുഴി അലി എം.എൽ.എ ഉപഹാരം നല്‍കി. കെ.എൻ.എ. ഖാദര്‍ എം.എൽ.എ, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സലീം കുരുവമ്പലം, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് എ.കെ. മുസ്തഫ, അഡ്വ. എസ്. അബ്ദുസ്സലാം, പി.കെ. മുഹമ്മദ് കോയ തങ്ങള്‍, വി.എ.കെ. തങ്ങള്‍, വല്ലാഞ്ചിറ മജീദ്, സി. അബ്ദുന്നാസര്‍, പച്ചീരി ഫാറൂഖ്, ആക്കാട്ട് അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.